Home » Blog » Auto » സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയ വാഹനങ്ങള്‍ വാങ്ങാന്‍ അവസരം
images (61)

ഇടുക്കി എക്‌സൈസ് ഡിവിഷനിലെ വിവിധ അബ്കാരി/എന്‍ഡിപിഎസ് കേസുകളില്‍ ഉള്‍പ്പെട്ടതും സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയതുമായ ഓട്ടോറിക്ഷ-11, മോട്ടോര്‍ സൈക്കിള്‍ – 22, കാര്‍- 8 സ്‌കൂട്ടര്‍-6 പിക്ക് അപ്പ് -1 എന്നീ 48 വാഹനങ്ങള്‍ ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ നിലവിലുള്ള വ്യവസ്ഥകള്‍ക്ക് വിധേയമായി പൈനാവ് – കുയിലിമലയിലുള്ള ഇടുക്കി എക്സൈസ് ഡിവിഷന്‍ ഓഫീസില്‍ 2026 ഫെബ്രുവരി 19-ാം തീയതി രാവിലെ 11 മണിക്ക് പരസ്യമായി ലേലം ചെയ്തു വില്‍ക്കുന്നതാണ്.

ലേലം അന്നേ ദിവസം പൂര്‍ത്തിയായില്ലങ്കില്‍ തൊട്ടടുത്ത പ്രവൃത്തി ദിവസം ലേലം തുടരും. ലേല നിബന്ധനകളും വ്യവസ്ഥകളും ഇടുക്കി എക്സൈസ് ഡിവിഷന്‍ ഓഫീസില്‍ നിന്നും ഇടുക്കി ജില്ലയിലെ എല്ലാ എക്സൈസ് ഓഫീസുകളില്‍ നിന്നും അറിയാം. വാഹനങ്ങള്‍ തൊടുപുഴ, ഉടുമ്പന്‍ചോല, പീരുമേട്, മറയൂര്‍, ദേവികുളം, വണ്ടിപ്പെരിയാര്‍ എന്നീ എക്‌സൈസ് റെയിഞ്ച് ഓഫീസുകളിലും, മൂന്നാര്‍ എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നാക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് ഇടുക്കി, നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്മെന്റ് സ്‌ക്വാഡ് അടിമാലി, ഉടുമ്പന്‍ചോല പോലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ സൂക്ഷിച്ചിട്ടുള്ളതാണ്. വാഹനങ്ങള്‍ ഓഫീസ് മേധാവിയുടെ അനുവാദത്തോടെ പരിശോധിക്കാവുന്നതാണ്. വാഹനങ്ങളുടെ വിശദവിവരങ്ങള്‍ എക്സൈസ് വകുപ്പിന്റെ ഔദ്യോഗിക ബെബ്‌സൈറ്റായ keralaexcise.gov.in എന്ന ബെബ്‌സൈറ്റില്‍ നിന്നും അറിയാം. ഫോണ്‍: 04862 222493.

/**for adding 05-02-2026*/