സമ്മർക്യാമ്പ് സംഘടിപ്പിച്ചു

വനിതാശിശു വികസന വകുപ്പ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിൽ തകഴി ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച സമ്മർക്യാമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് എസ്. അജയകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് അംബിക ഷിബു അധ്യക്ഷത വഹിച്ചു.

ക്യാമ്പിന്റെ ഭാഗമായി കുട്ടികൾക്ക് വിജ്ഞാനവും വിനോദവും പകരുന്ന വിവിധ ഗെയിമുകളും ക്ലാസുകളും സംഘടിപ്പിച്ചു. സൈക്കോളജിസ്റ്റ് ഗംഗ കൈലാസ് ക്ലാസ് നയിച്ചു.
തകഴി പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ സ്ഥിരംസമിതി അധ്യക്ഷൻ കെ. ശശാങ്കൻ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ എ.കെ. ജെംല റാണി, ഐസിഡിഎസ് സൂപ്പർവൈസർ ഡോ. സി.എ. അമിത, ഡിസിപിയു ജീവനക്കാർ എ.എസ്. അനഘ, നിഖിൽ വർഗീസ്, ആർ. ഉണ്ണികൃഷ്ണൻ , ടി. എം സ്മിതാ ദേവി എന്നിവർ പങ്കെടുത്തു.

More From Author

Leave a Reply

Your email address will not be published. Required fields are marked *