Home » Blog » Kerala » സത്യപ്രതിജ്ഞ ആഹ്‌ളാദ പ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് 8 വയസുകാരന് ദാരുണാന്ത്യം
xr:d:DAF0TLT9ODc:150,j:5625415722747387116,t:24022511

കണ്ണൂർ: പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയോടനുബന്ധിച്ച് നടത്തിയ ആഹ്ലാദ പ്രകടനങ്ങൾക്കിടെ ഉണ്ടായ പൊട്ടിത്തെറിയിൽ എട്ട് വയസുകാരന് ദാരുണാന്ത്യം. കണ്ണൂർ അഴീക്കോട് പുന്നക്കപാറ സ്വദേശി അമൻ ആണ് മരിച്ചത്. പുന്നക്കപ്പാറയിലെ കോൺ​ഗ്രസ് ഓഫീസിന് സമീപം ഇന്ന് രാവലെയായിരുന്നു സംഭവം.

അമാനും സുഹൃത്തുക്കളും ഇവിടെനിന്ന് പടക്കം പൊട്ടിക്കുകയായിരുന്നു. ഇതിനിടെ പടക്കം പൊട്ടിത്തെറിക്കുകയായിരുന്നു. കഴുത്തിനേറ്റ പരിക്കാണ് മരണകാരണം. കണ്ണൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂന്ന് കുട്ടികൾക്ക് നിസാരമായി പരിക്കേറ്റു.