സഞ്ജു ചെന്നൈ സൂപ്പർ കിങ്സിലേക്ക് ! വൈറലായി ഇൻസ്റ്റഗ്രാം പോസ്റ്റ്

പിഎല്ലിൽ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപറ്റനായ സഞ്ജു സാംസണിന്റെ കൂടുമാറ്റമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. കരിയറിന്റെ തുടക്കം മുതല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമായിരുന്ന താരം ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്ക് ചേക്കേറുമെന്ന് ഇതിനുമുന്‍പും അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇപ്പോള്‍ വീണ്ടും സഞ്ജുവും ചെന്നൈ സൂപ്പര്‍ കിംഗ്‌സും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്.

സഞ്ജു കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു പോസ്റ്റാണ് ആരാധകര്‍ക്കിടയില്‍ വീണ്ടും ചർച്ചകൾക്ക് വഴിവെച്ചത്. ഭാര്യ ചാരുലതയ്ക്കൊപ്പമുള്ള ഫോട്ടോയാണ് സഞ്ജു ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചത്. ചിത്രത്തിന് സഞ്ജു നൽകിയ ക്യാപ്ഷനാണ് കൂടുമാറ്റത്തിലേക്ക് വിരൽ‌ ചൂണ്ടുന്നത്. വരാനിരിക്കുന്നൊരു വമ്പൻ തീരുമാനത്തിന്റെ സൂചനയാണോ സഞ്ജു ഈ ക്യാപ്ഷനിലൂടെ നൽകിയിരിക്കുന്നത് എന്നാണ് ആരാധകരുടെ ചോദ്യം.

ചാരുലതയുടെ കൈപിടിച്ച് റോഡ് ക്രോസ് ചെയ്യാന്‍ സഞ്ജു കാത്തുനില്‍ക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ടൈം ടു മൂവ്’ (നീങ്ങാന്‍ സമയമായി) എന്നൊരു ക്യാപ്ഷനാണ് ആശ്ചര്യചിഹ്നത്തോടൊപ്പം ഫോട്ടോയ്ക്ക് താഴെ അദ്ദേഹം നല്‍കിയിട്ടുള്ളത്. കൂടാതെ ഏഴാം അറിവ് എന്ന തമിഴ് സിനിമയിലെ മുന്‍ അന്തിയെന്ന ഗാനവും ഈ ചിത്രത്തിൻ‌റെ ബാക്ക്ഗ്രൗണ്ടില്‍ കേള്‍ക്കാന്‍ സാധിക്കും. ഇതോടെയാണ് സഞ്ജു രാജസ്ഥാന്‍ റോയല്‍സ് വിടുകയാണെന്ന് ആരാധകരും ഉറപ്പിച്ചിരിക്കുന്നത്.

More From Author

Leave a Reply

Your email address will not be published. Required fields are marked *