Home » Blog » Business » സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; ഗ്രാമിന് 100 രൂപ കുറഞ്ഞു
17

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഉച്ചത്തെ കണക്കുകൾ പ്രകാരം ഗ്രാമിന് 100 രൂപയാണ് കുറഞ്ഞത്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് നിലവിൽ 13,925 രൂപയാണ് വില. ഒരു പവൻ സ്വർണത്തിന്റെ വില 1,11,400 രൂപയായി.

ഇന്ന് രാവിലെ ഒരു പവൻ സ്വർണത്തിന് 1,12,200 രൂപയായിരുന്നു. ഈ മാസം ഏറ്റവും ഉയർന്ന സ്വർണവില ഏപ്രിൽ 19-നാണ് രേഖപ്പെടുത്തിയത്. അക്ഷയ തൃതീയ ദിനത്തിൽ ഒരു പവൻ സ്വർണത്തിന് 1,14,240 രൂപവരെ ഉയർന്നിരുന്നു.