Home » Blog » Business » സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന; പവന് 160 രൂപ കൂടി
11

കോഴിക്കോട്: കഴിഞ്ഞ ദിവസത്തെ വന്‍ ഇടിവിന് പിന്നാലെ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ പവന് 1,07,120 രൂപയായി. ഗ്രാമിന് 13,390 രൂപയുമായി.

ആഗോളവിപണിക്ക് അനുസൃതമായി കേരളത്തില്‍ ഇന്നലെ പവന്‍ വില 2680 രൂപ കുറഞ്ഞ് 1,06,960 രൂപയായിയിരുന്നു. പിന്നാലെയാണ് ഇന്നത്തെ നേരിയ വര്‍ധന.

ആഗോളവിപണിയില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 4155 ഡോളര്‍ എന്ന നിലയിലാണ്. വെള്ളി ട്രോയ് ഔണ്‍സിന് 64.84 ഡോളര്‍ എന്ന നിലയിലുമാണ്. യുദ്ധാനന്തരം സ്വര്‍ണവിലയില്‍ ഉയര്‍ച്ച പ്രതീക്ഷിച്ചിരുന്ന നിക്ഷേപകര്‍ക്ക് കനത്ത തിരിച്ചടിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.