Home » Blog » Business » സംസ്ഥാനത്ത് ഇന്നും സ്വർണ്ണവില കുറഞ്ഞു; ഒരു പവന് 600 രൂപയാണ് കുറഞ്ഞത്
5

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. 22 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 75 രൂപ ഇടിഞ്ഞ് 13,500 രൂപയായി. ഒരു പവന് 1,08,000 രൂപയാണ് ഇന്നത്തെ വില. 1 പവന് 600 രൂപയാണ് കുറഞ്ഞത്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരമുള്ള നിരക്കുകളാണിത്.

അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയാണ് ഈ അപ്രതീക്ഷിത മാറ്റങ്ങൾക്ക് കാരണം. ഇക്കഴിഞ്ഞ മാർച്ച് 23 ന് സ്വർണ വില 99,480 എന്ന നിരക്കിലെത്തിയിരുന്നു. അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. ഇന്ന് ഒരു ഗ്രാം വെള്ളി 245 രൂപക്കും, 1 പവൻ വെള്ളി 2,450 രൂപക്കുമാണ് വ്യാപാരം നടക്കുന്നത്.