മലയാള സിനിമ ലോകം ആകാംഷയോടെ കാത്തിരുന്ന 55-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മമ്മൂട്ടി ആണ് മികച്ച നടൻ. ബ്രഹ്മയുഗത്തിലെ അഭിനത്തിലൂടെയാണ് മമ്മൂട്ടി മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയത്. പ്രകാശ് രാജ് അധ്യക്ഷനായ ജൂറിയാണ് ഇത്തവണ പുരസ്കാരങ്ങൾ നിർണയിച്ചത്. 128 എൻട്രികൾ ആണ് പ്രാഥമിക ജൂറിയുടെ പരിഗണനയ്ക്ക് വന്നത്. സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്.
മികച്ച ചിത്രം: മഞ്ഞുമ്മൽ ബോയ്സ്
മികച്ച ജനപ്രിയ ചിത്രം: പ്രേമലു
മികച്ച ചലച്ചിത്ര ലേഖനം : മറയുന്ന നാലുകെട്ടുകൾ ,
മികച്ച ചലച്ചിത്ര ഗ്രന്ഥം: പെൺപാട്ട് താരകൾ
പായൽ കപാഡിയ: പ്രഭയായ് നിനച്ചതെല്ലാം
മികച്ച നവാഗത സംവിധായകൻ: ഫാസിൽ മുഹമ്മദ് (ഫെമിനിച്ചി ഫാത്തിമ)
മികച്ച വസ്ത്രാലങ്കാരം: സമീറ സനീഷ്
