ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ ഏറ്റുമാനൂര്‍ പ്രാദേശിക കാമ്പസിലെ സംസ്കൃതം സാഹിത്യ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സപ്തദിന ദേശീയ ശില്പശാല ഫെബ്രുവരി ഒന്‍പതിന് ആരംഭിക്കും. വൈസ് ചാന്‍സലര്‍ പ്രൊഫ. കെ. കെ. ഗീതാകുമാരി ശില്പശാല ഉദ്ഘാടനം ചെയ്യും. കാമ്പസ് ഡയറക്ടര്‍ ഡോ. ജി. ചന്ദ്രവദന അദ്ധ്യക്ഷയായിരിക്കും. പ്രൊഫ. ജയന്തി ദത്ത മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കും. സിന്‍ഡിക്കേറ്റ് അംഗങ്ങളായ പ്രൊഫ. എം. സത്യന്, പ്രൊഫ. മാത്യൂസ് ടി. തെള്ളി, ഡോ. അരുണ്‍ ജഗന്നാഥന് വി. ആര്., ഡോ. ജി. പൂര്‍ണിമ. ഡോ. കിരണ്‍ എ. യു. എന്നിവര്‍ പ്രസംഗിക്കും.
പ്രൊഫ. വി. ആര്. മുരളീധരന്, പ്രൊഫ. എം. പി. ഉണ്ണികൃഷ്ണന്, പ്രൊഫ. സി. രാജേന്ദ്രന്, പ്രൊഫ. ടി. പി. രാധാകൃഷ്ണന്, ഡോ. രാമകൃഷ്ണന് കെ. ആര്., പ്രൊഫ. ജയന് ഇ., പ്രൊഫ. ടി. മിനി, പ്രൊഫ. എന്‍. എ. ഷിഹാബ്, ഡോ. മുരളി കെ., പ്രൊഫ. അജയകുമാര്‍ എന്‍, പ്രൊഫ. കെ. ആര്. അംബിക, ഡോ. ശിവാനി ഖരേ, ഡോ. അരുണ്‍ദേവ് പി. ആര്., പ്രൊഫ. അഞ്ജന് പ്രസ്തി, പ്രൊഫ. ധര്‍മ്മരാജ് അടാട്ട്, പ്രൊഫ. അജിത് കുമാര്‍ കെ. വി., ഡോ. ആര്. എല്‍. വി. രാമകൃഷ്ണന്, ഡോ. ശ്രീലക്ഷ്മി ആര്. എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
16ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ കേരള സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പ്രൊഫ. ധര്‍മ്മരാജ് അടാട്ട് സമാപന സന്ദേശം നല്‍കും. കാമ്പസ് ഡയറക്ടര്‍ ഡോ. ജി. ചന്ദ്രവദന അദ്ധ്യക്ഷയായിരിക്കും. പ്രൊഫ. കെ. വി. അജിത് കുമാര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. ഡോ. ഭാഗ്യലക്ഷ്മി പി. വി., ഡോ. അരുണ്‍ ജഗന്നാഥന് വി. ആര്. എന്നിവര്‍ പ്രസംഗിക്കും.
