Home » Blog » Kerala » “സം​ഭ​വം ന​ട​ക്കു​മ്പോൾ ചൂ​ര​ൽ​മ​ല​യി​ലെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന ചു​മ​ത​ല​യി​ലാ​യി​രു​ന്നു​, യാ​ത്രാരേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യം വേ​ണം”; എം ആർ അജിത് കുമാറിന്റെ ആവശ്യം തള്ളി ഡി​ജി​പി
8

തി​രു​വ​ന​ന്ത​പു​രം: നവകേരള മാർച്ചിനിടെയുണ്ടായ ആ​ല​പ്പു​ഴ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന കേ​സി​ൽ വിശ​ദീ​ക​ര​ണം ന​ൽകാ​ൻ കൂടു​ത​ൽ സ​മ​യം വേ​ണ​മെ​ന്ന എ​ഡി​ജി​പി എം.​ആ​ർ. അ​ജി​ത്കു​മാ​റി​ൻറെ ആ​വ​ശ്യം തള്ളി സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​ർ. സം​ഭ​വം ന​ട​ക്കു​ന്ന കാ​ല​യ​ള​വി​ൽ താൻ ചൂ​ര​ൽ​മ​ല​യി​ലെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന ചു​മ​ത​ല​യി​ലാ​യി​രു​ന്നു​വെ​ന്നും യാ​ത്രാരേ​ഖ​ക​ൾ ഉ​ൾ​പ്പെ​ടെ ഹാ​ജ​രാ​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യം വേ​ണ​മെ​ന്നുമാണ് അ​ജി​ത്ത് കു​മാ​ർ ഡി​ജി​പി​യോ​ടു വി​ശ​ദീ​ക​രി​ച്ച​ത്. എന്നാൽ കൂ​ടു​ത​ൽ സ​മ​യം ന​ൽ​കാ​നാ​കി​ല്ലെ​ന്ന് ഡി​ജി​പി വ്യ​ക്ത​മാ​ക്കി.

എ​സ്‌​ഐ​ടി ത​ല​വ​ൻ എ​സ്പി ​ഷൗ​ക്ക​ത്ത​ലി എം.​ആ​ർ. അ​ജി​ത്കു​മാ​റി​നെ​തി​രേ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ട് ഡി​ജി​പി ഉ​ട​ൻ ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​ക്കു സ​മ​ർ​പ്പി​ക്കും. ഈ ​റി​പ്പോ​ർ​ട്ടി​ൻറെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ജി​ത്കു​മാ​റി​ൽ നി​ന്നു വി​ശ​ദീ​ക​ര​ണം തേ​ടി​യ​ത്.

മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ന​യി​ച്ച ന​വ​കേ​ര​ള യാ​ത്ര​യ്ക്കി​ടെ പ്ര​തി​ഷേ​ധി​ച്ച യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രേ ഗ​ൺ​മാ​നും പോ​ലീ​സു​കാ​രും ക്രൂ​ര​മാ​യി മ​ർ​ദി​ച്ച കേ​സ് അ​ട്ടി​മ​റി​ച്ച് പ്ര​തി​ക​ളെ ര​ക്ഷി​ച്ച​ത് അ​ജി​ത്കു​മാ​റി​ൻറെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു​വെ​ന്നാ​യി​രു​ന്നു ഇ​തേ​ക്കു​റി​ച്ച് തു​ടര​ന്വേ​ഷ​ണം ന​ട​ത്തി​യ എ​സ്‌​ഐ​ടി​യു​ടെ ക​ണ്ടെ​ത്ത​ൽ. അതേസമയം ഈ ​മാ​സം മു​പ്പ​തി​ന് ഫ​യ​ർ​ഫോ​ഴ്‌​സ് മേ​ധാ​വി സ്ഥാ​ന​ത്തുനി​ന്നു നി​തി​ൻ അ​ഗ​ർ​വാ​ൾ വി​ര​മി​ക്കു​മ്പോൾ ഡി​ജി​പി റാ​ങ്കി​ൽ സീ​നി​യോ​റി​റ്റി പ്ര​കാ​രം അ​ജി​ത്കു​മാ​റി​നാ​ണ് അ​വ​സ​രം ല​ഭി​ക്കു​ന്ന​ത്. അ​ജി​ത്കു​മാ​റി​നെ​തി​രേ സ​ർ​ക്കാ​ർ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ച്ചാ​ൽ അ​വ​സ​രം ന​ഷ്ട​മാ​യേ​ക്കും. കൂടാതെ അ​ജി​ത്കു​മാ​റി​നെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സി​ൻറേയും നി​ല​പാ​ട്.