കേരള സംഗീത നാടക അക്കാദമി നവംബർ എട്ട്, ഒൻപത് തിയ്യതികളിൽ എറണാകുളം രാമമംഗലത്ത് നടത്തുന്ന ഷഡ്കാല ഗോവിന്ദമാരാർ സംഗീതോത്സവത്തിൽ
സംഗീതാർച്ചനയായി
സോപാനസംഗീതം അവതരിപ്പിക്കാൻ അവസരം. 15 നും 45 നും ഇടയിൽ പ്രായമുള്ള സോപാനസംഗീതത്തിൽ പ്രാവീണ്യമുള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ വിശദമായ ബയോഡാറ്റയും ഫോട്ടോ യും സഹിതമുള്ള സ്വയം തയ്യാറാക്കിയ അപേക്ഷ കേരള സംഗീത നാടക അക്കാദമിയിൽ നവംബർ നാലിനകം സമർപ്പിക്കണം. നേരിട്ടോ,തപാൽ/ കൊറിയർ മുഖേനയോ മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളു. അപേക്ഷ സമർപ്പിക്കേണ്ട വിലാസം: സെക്രട്ടറി, കേരള സംഗീത നാടക അക്കാദമി,ചെമ്പൂക്കാവ്, തൃശ്ശൂർ -20
