Home » Blog » Education » ശ്രീശങ്കര കപ്പ് വോളിബോൾ ടൂർണമെന്റ് :  ഡിസ്റ്റ് കോളേജ്, അങ്കമാലി ജേതാക്കൾ
12

ശ്രീശങ്കരാചര്യ സംസ്‌കൃത സർവ്വകലാശാല കായിക പഠന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓൾ കേരള ഇന്റർ കോളേജിയേറ്റ് വോളിബോൾ ടൂർണമെന്റിൽ ഡിസ്റ്റ് കോളേജ്അങ്കമാലി ശ്രീശങ്കര കപ്പ് നേടി ജേതാക്കളായി. എതിരില്ലാത്ത മൂന്നു സെറ്റുകൾക്ക് സെന്റ് തോമസ്പാലയെ പരാജയപ്പെടുത്തിയായിരുന്നു  ഡിസ്റ്റ് കോളേജ്അങ്കമാലിയുടെ വിജയം. സെമി ഫൈനൽ മത്സരത്തിൽ സെന്റ് തോമസ് കോളേജ്പാല ഒന്നിനെതിരെ മൂന്നു സെറ്റുകൾക്ക് നിലവിലെ ചാമ്പ്യന്മാരായ സെന്റ് ജോർജ് കോളേജ് അരുവിത്തുറയെയും ഡിസ്റ്റ് കോളേജ്അങ്കമാലി എതിരില്ലാത്ത മൂന്നു സെറ്റുകൾക്ക് ഫിസാറ്റ് കോളേജ്അങ്കമാലിയെയും പരാജയപ്പെടുത്തി.

ടൂർണമെന്റിലെ മികച്ച താരമായി സെന്റ് തോമസ് കോളേജ്പാലായിലെ ജോമിനെയും മികച്ച സെറ്ററായി ഡിസ്റ്റ് കോളേജ്അങ്കമാലിയിലെ അതുലിനെയും തിരഞ്ഞെടുത്തു. സിൻഡിക്കേറ്റ് അംഗം പ്രൊഫ. ലിസി മാത്യു വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. കായിക പഠന വിഭാഗം മേധാവി ഡോ. ദിനു എം. ആർ.അനന്ദു കൃഷ്ണൻ ജി.അമർനാഥ് എന്നിവർ പ്രസംഗിച്ചു.