ശ്രീനാഥ് ഭാസി ചിത്രം ‘ആസാദി’ നാളെ തിയേറ്ററുകളിൽ എത്തും

ശ്രീനാഥ് ഭാസി നായകനായി എത്തുന്ന ചിത്രമാണ് ആസാദി. ചിത്രം നാളെ മുതൽ തിയേറ്ററുകളിൽ എത്തും. ആശുപത്രിയുടെ പശ്ചാത്തലത്തില്‍ പ്രേക്ഷകനെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിർത്തുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

സൈജു കുറുപ്പ്, വിജയകുമാര്‍, ജിലു ജോസഫ്, രാജേഷ് ശര്‍മ്മ, അഭിറാം, അഭിന്‍ ബിനോ, ആശാ മഠത്തില്‍, ഷോബി തിലകന്‍, ബോബന്‍ സാമുവല്‍, ടി.ജി രവി, ഹേമ, രാജേഷ് അഴീക്കോടന്‍, ഗുണ്ടുകാട് സാബു, അഷ്‌ക്കര്‍ അമീര്‍, മാലാ പാര്‍വതി, തുഷാര തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

സീറ്റ് എഡ്ജ് ത്രില്ലര്‍ ഗണത്തില്‍പ്പെടുത്താവുന്ന ഈ ചിത്രം ലിറ്റില്‍ ക്രൂ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഫൈസല്‍ രാജയാണ് നിര്‍മ്മിക്കുന്നത്. തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകരെ പിടിച്ചിരുത്താന്‍ പോകുന്ന ഈ ത്രില്ലറിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സാഗറാണ്.

More From Author

Leave a Reply

Your email address will not be published. Required fields are marked *