പാലക്കാട് ഉപതിരഞ്ഞെടുപ്പിനിടെ വോട്ടിനായി ശോഭ സുരേന്ദ്രൻ പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ രൂക്ഷവിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ രംഗത്തെത്തി. ശോഭ സുരേന്ദ്രൻ കേരള രാഷ്ട്രീയത്തിന് തന്നെ അപമാനമാണെന്നും പണം നൽകുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട യുവാക്കൾക്ക് സോഷ്യൽ മീഡിയ അവാർഡ് നൽകണമെന്നും അദ്ദേഹം പറഞ്ഞു. പടനക്കാട് എസ്എൻഎയുപിഎസ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശോഭ സുരേന്ദ്രനെ അയോഗ്യയാക്കണമെന്നും പണം വാങ്ങിയ സ്ത്രീയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട ഉണ്ണിത്താൻ, പെണ്ണ് ഒരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാനാവില്ലെന്നും ശോഭ കേരള രാഷ്ട്രീയത്തിന് അപമാനമാണെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
