ഇന്ത്യൻ ക്രിക്കറ്റർ ശ്രേയസ് അയ്യരുടെ ആരോഗ്യനിലയിൽ ആശ്വാസകരമായ പുരോഗതി. പ്ലീഹയ്ക്ക് പരിക്കേറ്റതിനെത്തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ താരം ഇപ്പോൾ പൂർണ്ണമായും സുഖം പ്രാപിച്ചുവരികയാണെന്ന് പുതിയ റിപ്പോർട്ടുകൾ. നേരത്തെ ശ്രേയസിനെ ഐസിയുവിൽ നിന്ന് മാറ്റിയിരുന്നു.
ഓസ്ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിൽ ക്യാച്ച് എടുക്കുന്നതിനിടെ ശ്രേയസിന് പരിക്കേറ്റതായിരുന്നു. ക്യാച്ച് പൂർത്തിയാക്കാൻ മുന്നോട്ട് ഡൈവ് ചെയ്തപ്പോൾ വീണതോടെയാണ് അപകടം സംഭവിച്ചത്. ചെറിയ ശസ്ത്രക്രിയ മാത്രമായിരുന്നുവെങ്കിലും, താരത്തിന് കുറഞ്ഞത് അഞ്ച് മുതൽ ഏഴ് ദിവസത്തോളം വിശ്രമം ആവശ്യമാണെന്ന് മെഡിക്കൽ ബോർഡ് വ്യക്തമാക്കി.
