ശബരിമല സ്വർണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീക്ക് തിരിച്ചടിയായി പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യഹർജി തള്ളി. ദ്വാരപാലക പാളി കേസിൽ നാലാം പ്രതിയാണ് ജയശ്രീ. ചെമ്പുപാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തുവിടാനുള്ള ദേവസ്വം ബോർഡ് മിനിറ്റ്സിൽ ജയശ്രീ തിരുത്തൽ വരുത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. മുൻകൂർ ജാമ്യഹർജി തള്ളിയ സാഹചര്യത്തിൽ, ജയശ്രീയുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് സൂചന.
