Home » Top News » Kerala » ശബരിമല സ്വർണക്കൊള്ള കേസ്; തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസുവിന് ജാമ്യമില്ല
metrovaartha-en_2024-11-15_wdaa6fx8_Sabarimala-2

ശബരിമല കട്ടിളപ്പാളി സ്വർണക്കൊള്ള കേസിൽ പ്രതിയായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും മുൻ കമ്മീഷണറുമായ എൻ. വാസുവിന്റെ ജാമ്യാപേക്ഷ തള്ളി കൊല്ലം വിജിലൻസ് കോടതി. കേസിലെ മൂന്നാം പ്രതിയാണ് എൻ. വാസു.

2019-ൽ ദേവസ്വം കമ്മീഷണറായിരിക്കെ എൻ. വാസു നൽകിയ ശുപാർശയെ തുടർന്നാണ് കട്ടിളപ്പാളിയിലെ സ്വർണം ‘ചെമ്പ്’ എന്ന് രേഖപ്പെടുത്തിയത് എന്നാണ് കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി.) കണ്ടെത്തൽ.