Home » Blog » Kerala » ശബരിമല സ്വർണക്കൊള്ള: എസ്ഐടി പ്രതികളുടെയും സാക്ഷികളുടെയും മൊഴിപകർപ്പുകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറും
SABARIMALA-2-680x450 (1)

ബരിമല സ്വർണക്കൊള്ളക്കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രേഖപ്പെടുത്തിയ പ്രതികളുടെയും സാക്ഷികളുടെയും മൊഴിപകർപ്പുകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഇഡി ഉദ്യോഗസ്ഥർ നാളെ എസ്ഐടി ഓഫീസിലെത്തി ചർച്ചകൾ നടത്തുകയും ആവശ്യമായ രേഖകൾ പരിശോധിച്ചു സ്വീകരിക്കുകയും ചെയ്യും. നേരത്തെ ഇഡി റെയ്ഡിന് മുൻപ് തന്നെ ഈ മൊഴികൾ ആവശ്യപ്പെട്ടിരുന്നെങ്കിലും കൈമാറാൻ വൈകിയത് നിയമതർക്കങ്ങൾക്ക് വഴിമാറുമെന്ന വിലയിരുത്തലിനെത്തുടർന്നാണ് ഇപ്പോൾ എസ്ഐടി മേധാവി എച്ച്. വെങ്കിടേഷ് രേഖകൾ നൽകാൻ തീരുമാനിച്ചത്. കേസിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനും സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച അന്വേഷണം ഊർജിതമാക്കുന്നതിനും ഈ നടപടി ഇഡിയെ സഹായിക്കും.