Home » Blog » kerala Max » വൈരം മറന്ന് തൃണമൂലും സിപിഎമ്മും; മമത ബാനർജിയും എം.എ. ബേബിയും ഫോണിൽ സംസാരിച്ചു
mamata-2

ഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഉടലെടുത്ത ആഭ്യന്തര ഭിന്നതകൾ പുറത്തുവന്നതിനു പിന്നാലെ, ബംഗാളിലെ പതിറ്റാണ്ടുകളായുള്ള രാഷ്ട്രീയ വൈരികളായ തൃണമൂൽ കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള ചർച്ചകൾക്ക് വഴിതുറന്നു. തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിയും സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബിയും ഫോണിൽ സംസാരിച്ചതായാണ് വിവരം. ചരിത്രത്തിൽ ആദ്യമായാണ് ഒരു സിപിഎം ജനറൽ സെക്രട്ടറി മമത ബാനർജിയുമായി രാഷ്ട്രീയം ചർച്ച ചെയ്യുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയും ജനാധിപത്യവും സംരക്ഷിക്കുന്നതിനായി പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചണിനിരക്കേണ്ടതിന്റെ ആവശ്യകത ഇരുവരും ചർച്ച ചെയ്തു.

തിരഞ്ഞെടുപ്പ് കമ്മീഷനിലെ അസാധാരണമായ സംഭവവികാസങ്ങൾ ചർച്ച ചെയ്യാൻ യോഗം ചേരണമെന്ന് അഭ്യർത്ഥിച്ച് എം.എ. ബേബി, മമത ബാനർജി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾക്ക് കത്തയച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇരുപാർട്ടികളും തമ്മിലുള്ള ചർച്ചകൾക്ക് വേഗതയേറിയത്. എം.എ. ബേബിയുടെ കത്ത് മമതയ്ക്ക് ലഭിച്ചതിനു പിന്നാലെ തൃണമൂലിന്റെ രാജ്യസഭാകക്ഷി നേതാവ് ഡെറിക് ഒബ്രിയൻ, സിപിഎം രാജ്യസഭാ കക്ഷി നേതാവ് ജോൺ ബ്രിട്ടാസുമായി സംസാരിക്കുകയും തുടർന്ന് മമതയും എം.എ ബേബിയും ഫോണിൽ സംസാരിക്കുകയുമായിരുന്നു. ഇന്ത്യാ സഖ്യത്തിനു പുറത്തുള്ള ബിആർഎസ്, എഎപി, ഡിഎംകെ, ടിവികെ, ബിജെഡി തുടങ്ങിയ കക്ഷികൾക്കും എം.എ ബേബി സമാനമായ രീതിയിൽ കത്തയച്ചിട്ടുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയെത്തുടർന്ന് കടുത്ത പ്രതിസന്ധിയാണ് തൃണമൂൽ കോൺഗ്രസ് ഇപ്പോൾ നേരിടുന്നത്. പാർട്ടിയിലെ നിയമസഭാ, പാർലമെന്ററി വിഭാഗങ്ങൾ പിളർന്നതിനു പുറമെ, ഈ മാസം ആദ്യം തിരഞ്ഞെടുപ്പ് കമ്മീഷൻ പാർട്ടിയുടെ പേരും ചിഹ്നവും മരവിപ്പിക്കുകയും ചെയ്തിരുന്നു. ഈ നിർണായക രാഷ്ട്രീയ സാഹചര്യത്തിലാണ് സിപിഎമ്മുമായി പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *