Home » Blog » kerala Max » വൈദ്യുതി പ്രതിസന്ധി തുടരുന്നു; ഇന്നും പവർ കട്ടിന് സാധ്യതയെന്ന് കെഎസ്ഇബി!
kseb-1

വൈദ്യുതി ഉപയോഗത്തിൽ കുറവില്ലാത്ത സാഹചര്യത്തിൽ കേരളത്തിൽ ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി. ശനിയാഴ്ച(സെപ്റ്റംബർ 6) സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം 97.95 ദശലക്ഷം യൂണിറ്റായിരുന്നു. ഇന്നലെ പീക്ക് ടൈം ആവശ്യകത 4,785 മെഗാവാട്ടായാണ് രേഖപ്പെടുത്തിയത്. ഉയർന്ന വൈദ്യുതി ഉപയോ​ഗത്തെ തുടർന്ന് ഇന്നലെ ഒന്നിലേറെ തവണ നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നിരുന്നു.

ഞായറാഴ്ചയായതിനാൽ ഇന്ന് വൈദ്യുതി ആവശ്യകത കുറയുമെന്നാണ് കെഎസ്ഇബിയുടെ പ്രതീക്ഷ. എങ്കിലും, ആവശ്യത്തിന് വൈദ്യുതി ലഭ്യത ഉറപ്പായില്ലെങ്കിൽ നിയന്ത്രണം തുടരേണ്ടി വരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടങ്ങിയിട്ട് ഇന്ന് 20 ദിവസമായിരിക്കുകയാണ്. അതേസമയം, മറ്റിടങ്ങളിൽ നിന്ന് വൈദ്യുതി എത്തിക്കാനുള്ള നീക്കങ്ങൾ സർക്കാർ തലത്തിൽ നടക്കുന്നുണ്ടെങ്കിലും ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *