Home » Blog » kerala Max » ‘വെർട്ടെക്സ് 26’ ന് ആവേശത്തുടക്കം; വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളിൽ കായികമേള ആരംഭിച്ചു
10

വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂൾ വാർഷിക കായികമേള 'വെർട്ടെക്സ് 26' പെരിന്തൽമണ്ണ ഫയർ സ്റ്റേഷൻ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ മുഹമ്മദലി എം.എച്ച് ഉദ്ഘാടനം ചെയ്യുന്നു.

വടക്കാങ്ങര: ടാലന്റ് പബ്ലിക് സ്കൂളിന്റെ വാർഷിക കായികമേള ‘വെർട്ടെക്സ് 26’ന് ആവേശകരമായ തുടക്കം. സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ പെരിന്തൽമണ്ണ ഫയർ സ്റ്റേഷൻ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസറും ദേശീയ ചാമ്പ്യനുമായ മുഹമ്മദലി എം.എച്ച് ഒളിമ്പിക് ദീപശിഖ തെളിയിച്ച് മേളയ്ക്ക് തുടക്കം കുറിച്ചു. ഒക്ടോബർ 14, 15 തിയ്യതികളിലാണ് മേള നടക്കുന്നത്.  പ്രിൻസിപ്പൽ മുഹമ്മദലി കൊടിഞ്ഞി പതാക ഉയർത്തിയതോടെയാണ് ചടങ്ങുകൾക്ക് ഔദ്യോഗിക തുടക്കമായത്. തുടർന്ന് നടന്ന മാർച്ച് പാസ്റ്റിൽ മുഖ്യാതിഥി സല്യൂട്ട് സ്വീകരിച്ചു. സ്കൂൾ സ്പോർട്സ് മിനിസ്റ്റർ മുഹമ്മദ് റാസി അത് ലറ്റിക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പ്രിൻസിപ്പൽ മുഹമ്മദലി കൊടിഞ്ഞി സ്വാഗതം പറഞ്ഞു. പ്രമുഖ സാമൂഹിക പ്രവർത്തകനും ഫുട്ബോൾ ഓർഗനൈസറുമായ സമദ് പറച്ചിക്കോട്ടിൽ, പി.ടി.എ പ്രസിഡന്റ് മുഹമ്മദലി സി.എച്ച്., മുൻ പിടിഎ പ്രസിഡന്റ് ജൗഹറലി തങ്കയത്തിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. വൈസ് പ്രിൻസിപ്പൽ സാഹിദ ഖാലിദ് നന്ദി പറഞ്ഞു.
സി.സി.എ കൺവീനർ റഫീഖ്, പി.ഇ.ടി ‌‌ഹെഡ് അർജുൻ, സ്റ്റാഫ് സെക്രട്ടറി രജീഷ് തുടങ്ങിയവർ മേളയ്ക്ക് നേതൃത്വം നൽകി. വിവിധ ഹൗസുകളെ പ്രതിനിധീകരിച്ച് നിരവധി കായികതാരങ്ങളാണ് രണ്ടു ദിവസത്തെ മത്സരങ്ങളിൽ മാറ്റുരയ്ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *