സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. ഇന്ന് ഒരു പവന് 94,920 രൂപയാണ് വില. ഒരു ഗ്രാം സ്വർണം വാങ്ങാൻ 11,865 രൂപ നൽകണം. 24 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 12,944 രൂപയും 18 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 9,708 രൂപയുമാണ് വില. സ്വർണവില 95,000 രൂപയ്ക്ക് തൊട്ടടുത്തെത്തി നിൽക്കുമ്പോഴും, സ്വർണ്ണത്തിന്റെ ആവശ്യകതയിൽ കാര്യമായ ഇടിവുണ്ടായിട്ടില്ലെന്നത് ശ്രദ്ധേയമാണ്.
സ്വർണവിലയിലെ ഈ കുതിപ്പിന് പ്രധാന കാരണം ആഗോള സാഹചര്യങ്ങളാണ്. സെൻട്രൽ ബാങ്കുകൾ വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നതും അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ സാമ്പത്തിക തീരുമാനങ്ങളുമാണ് വിലയെ സ്വാധീനിക്കുന്നത്. ഗോൾഡ്മാൻ സാച്ച്സ് റിസർച്ചിന്റെ റിപ്പോർട്ട് അനുസരിച്ച്, ഈ വർഷം മാസം തോറും ശരാശരി 64 ടൺ സ്വർണമാണ് സെൻട്രൽ ബാങ്കുകൾ വാങ്ങിയത്.
