Home » Blog » Kerala » വെങ്ങോളയിൽ കനത്ത ഇടിമിന്നൽ; പത്തോളം വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു
Blue lightning on dark background

Blue lightning on dark background. 3d design.

എറണാകുളം: എറണാകുളത്ത് ശക്തമായ ഇടിമിന്നലിൽ വീടുകൾക്ക് കനത്ത നാശനഷ്ടം. വെങ്ങോല പഞ്ചായത്തിലെ പാലായ്ക്കുന്ന് ഭാഗത്താണ് ഇടിമിന്നലേറ്റ് പത്തോളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചത്. വീടുകളിലെ വയറിങ്ങും ഇലക്ട്രോണിക് ഉപകരണങ്ങളും പൂർണ്ണമായും കത്തിനശിച്ചു. അമ്പാട്ട് സാറാമ്മ വർഗീസിന്റെ വീട്ടിൽ വയറിങ്ങും ഉപകരണങ്ങളും പൂർണ്ണമായി നശിക്കുകയും, മുറ്റത്തെ ടൈലുകൾ പൊട്ടി സമീപത്തെ വീടുകളിലേക്ക് തെറിച്ചു വീഴുകയും ചെയ്തു.

 

അതേസമയം, സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മാറ്റം വരുത്തി. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് ഒഴികെയുള്ള മറ്റ് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. വരുന്ന ഒക്ടോബർ 9 വരെ സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

 

അടുത്ത ദിവസങ്ങളിലും വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. നാളെ (സെപ്റ്റംബർ 6) ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും, വെള്ളിയാഴ്ച (ഒക്ടോബർ 9) പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *