പത്തനംതിട്ട: വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ സിപിഎം നേതാവിനെതിരെ കേസ്. സിപിഎം ഏരിയാ കമ്മിറ്റി അംഗം പത്തനംതിട്ട റാന്നി സ്വദേശി അലന് മാത്യുവിനെതിരെയാണ് പരാതി. വിവാഹന വാഗ്ദാനം നല്കി തുടര്‍ച്ചയായി ദുരുപയോഗം ചെയ്തുവെന്ന് പരാതിക്കാരി ആരോപിക്കുന്നു. യുവതി ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് ഇപ്പോൾ ചികിത്സയിലാണ്.
സിപിഎം റാന്നി ഏരിയാകമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റുമായിരുന്നു അലന് മാത്യു. പരാതിക്ക് പിന്നാലെ ഇയാളെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്നും സിപിഎം നീക്കി.
