നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട വിവാദങ്ങൾ കനക്കുന്നതിനിടെ, നടൻ ദിലീപ് ഒരു ക്ഷേത്ര ഉദ്ഘാടന പരിപാടിയിൽ നിന്ന് പിൻമാറി. എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നാളെ നടത്താനിരുന്ന കൂപ്പൺ വിതരണ ഉദ്ഘാടനത്തിൽ പങ്കെടുക്കില്ലെന്ന് ദിലീപ് ക്ഷേത്രഭാരവാഹികളെ അറിയിക്കുകയായിരുന്നു. പിന്മാറ്റത്തിന്റെ കാരണം അദ്ദേഹം ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. എന്നാൽ, ക്ഷേത്രവുമായി ബന്ധപ്പെട്ട സ്ത്രീകളുടെ ഭാഗത്ത് നിന്ന് ദിലീപിനെതിരെ എതിർപ്പുകൾ ഉയർന്നിരുന്നു എന്ന തരത്തിൽ സൂചനകളുണ്ട്.
നടി ആക്രമിക്കപ്പെട്ട കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപിനെ വിചാരണക്കോടതി വെറുതെ വിട്ടിരുന്നു. ഈ കോടതി വിധിക്കെതിരെ ആക്രമിക്കപ്പെട്ട നടിയും അദ്ദേഹത്തിന്റെ മഞ്ജു വാര്യരും ഇന്നലെ പരസ്യമായി പ്രതികരിച്ചിരുന്നു. ഈ പരസ്യ പ്രതികരണങ്ങൾക്ക് പൊതുസമൂഹത്തിൽ നിന്ന് വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
