Home » Blog » Business » വിനോദ വിപണിയിൽ ആദ്യമായി ‘ഇന്റഗ്രേറ്റഡ് എന്റർടൈൻമെന്റ് ഇക്കോസിസ്റ്റം’ അവതരിപ്പിച്ച് ഡിഷ് ടിവി
17
കൊച്ചി: ഒടിടി സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകൾ, ലൈവ് ടിവി ചാനലുകൾ, പേ-പെർ-വ്യൂ (Pay-per-view) പ്രീമിയം കണ്ടന്റുകൾ എന്നിവയെ ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുന്ന രാജ്യത്തെ ആദ്യത്തെ സംയോജിത കണക്റ്റഡ് എന്റർടൈൻമെന്റ് ഇക്കോസിസ്റ്റത്തിന് തുടക്കമിട്ട് പ്രമുഖ ഡിടിഎച്ച് സേവനദാതാക്കളായ ഡിഷ് ടിവി. ‘വി ഇസഡ് വൈ’ (VZY) എന്ന പേരിൽ ആരംഭിച്ച സേവനത്തിലൂടെ വിനോദോപാധികൾക്കായി പലയിടങ്ങളിൽ ലോഗിൻ ചെയ്യുന്നതും സബ്സ്ക്രിപ്ഷൻ തുക വിനിയോഗിക്കുന്നതും ഏകീകരിക്കുകയാണ് ലക്ഷ്യമിടുന്നത്.
ഡിഷ് ടിവി വിപണിയിൽ അവതരിപ്പിച്ച വി ഇസഡ് വൈ സ്മാർട്ട് ടിവികളിലാണ് ഈ സേവനം ലഭ്യമാകുക. ഗൂഗിൾ ടിവി ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഇത്തരം ടെലിവിഷനുകളിലേക്ക് 29-ലധികം ഒടിടി പ്ലാറ്റ്‌ഫോമുകൾ, ലൈവ് ടിവി ചാനലുകൾ, ക്രിയേറ്റർ അധിഷ്ഠിത കണ്ടന്റുകൾ, മറ്റു പ്രോഗ്രാമുകൾ എന്നിവ സംയോജിപ്പിക്കും. ഉപഭോക്താക്കൾക്ക് ഒറ്റ ലോഗിൻ ഐഡിയിലൂടെ സേവനങ്ങളിലേക്ക് പ്രവേശിക്കാം. മുഴുവൻ സേവനങ്ങൾക്കുമായി ഒരു പേയ്മെന്റ് മതിയെന്നതാണ് ഇതിന്റെ പ്രത്യേകത.
രാജ്യത്തെ ടെലിവിഷൻ വിനോദമേഖലയിൽ വിപ്ലവകരമായ മാറ്റത്തിനാണ് ഇന്റഗ്രേറ്റഡ് എന്റർടൈൻമെന്റ് ഇക്കോസിസ്റ്റത്തിലൂടെ ഡിഷ് ടിവി തുടക്കമിടുന്നതെന്ന് സിഇഒയും എക്സിക്യുട്ടീവ് ഡയറക്ടറുമായ മനോജ് ധോബൽ പറഞ്ഞു. സ്മാർട്ട് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമും പ്രീമിയം സ്മാർട്ട് ടിവിയും ഒരുമിച്ചു ലഭിക്കുന്നത് രാജ്യത്ത് ആദ്യമാണ്. വ്യത്യസ്ത പ്ലാറ്റ്‌ഫോമുകൾ ഒന്നിച്ച് ലഭിക്കുമെന്നതിനാൽ ഉപഭോക്താക്കൾക്ക് സമയലാഭവും സാമ്പത്തിക ലാഭവും ഉറപ്പാക്കാനാകും. ആധുനിക ഉപഭോക്താക്കളുടെ അഭിരുചികൾക്ക് അനുസൃതമായി വിനോദമേഖല കൂടുതൽ വളർച്ച കൈവരിക്കുമെന്നും, അതിന്റെ തുടക്കമെന്നോണം അവതരിപ്പിച്ച പുതിയ സേവനം ഉപഭോക്താക്കളുടെ കാഴ്ചാനുഭവത്തെ പുനർനിർവചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉപഭോക്താക്കൾക്ക് തടസ്സരഹിതവും ലളിതവുമായ വഴിയിലൂടെ മികച്ച കാഴ്ചാനുഭവം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സേവനം അവതരിപ്പിക്കുന്നതെന്ന് ഡിഷ് ടിവിയുടെ ചീഫ് റവന്യൂ ഓഫീസർ സുഖ്‌പ്രീത് സിംഗ് പറഞ്ഞു. വിനോദ വ്യവസായ മേഖലയിൽ സുപ്രധാനമായ ചുവടുമാറ്റമാണ് ഡിഷ് ടിവി നടത്തുന്നത്. ഉപഭോക്താക്കൾക്കിടയിൽ സേവനത്തെക്കുറിച്ച് ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി രാജ്യവ്യാപക പരസ്യ ക്യാംപെയിനും കമ്പനി ആരംഭിച്ചിട്ടുണ്ട്.
https://www.youtube.com/watch?v=vnXDqO896ho