2025 ഒക്ടോബറില്‍ ആരംഭിച്ച വി റൈസ് വനിതാ സംരംഭകര്‍ക്ക് അവരുടെ ബിസിനസുകള്‍ വികസിപ്പിക്കാനും പുതിയ വിപണികളിലേക്ക് പ്രവേശിക്കാനും ആവശ്യമായ കഴിവുകളും അറിവും ബന്ധങ്ങളും നല്കുന്ന ഒരു സമഗ്ര പദ്ധതിയാണ്.
ഭക്ഷ്യോത്പന്നങ്ങള്‍, കരകൗശല വസ്തുക്കള്‍, തുണിത്തരങ്ങള്‍, സൗന്ദര്യ-ആരോഗ്യ മേഖലകള്‍ തുടങ്ങി വിവിധ മേഖലകളില്‍ നവീനവും സ്വാധീനശേഷിയുള്ളതുമായ സംരംഭങ്ങള്‍ കെട്ടിപ്പടുത്തതിനാണ് മികച്ച 10 സംരംഭകരെ തെരഞ്ഞെടുത്തത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലഭിച്ച 600-ലധികം അപേക്ഷകളില്‍ നിന്നാണ് ഇവരെ തെരഞ്ഞെടുത്തത്. ഇന്ത്യയുടെ വ്യാപാര-സാമ്പത്തിക വളര്‍ച്ചയില്‍ വനിതാ നേതൃത്വത്തിലുള്ള സംരംഭങ്ങള്‍ സജീവ പങ്കാളികളാകാനുള്ള ഉയര്‍ന്ന അഭിനിവേശത്തിന്റെ പ്രതിഫലനമാണ് ഈ തിരഞ്ഞെടുപ്പ്.
ക്രമത്തോടെയുള്ള മെന്ററിംഗ്, വിദഗ്ധര്‍ നയിച്ച വര്‍ക്ക്ഷോപ്പുകള്‍, ഡിജിറ്റല്‍ പഠന മോഡ്യൂളുകള്‍ എന്നിവയിലൂടെ ബ്രാന്‍ഡിംഗ്, പാക്കേജിംഗ്, ലോജിസ്റ്റിക്സ്, അന്താരാഷ്ട്ര വിപണികളില്‍ ഉല്‍പ്പന്നങ്ങളെ അവതരിപ്പിക്കുന്ന തന്ത്രങ്ങള്‍ എന്നിവയില്‍ പങ്കെടുത്തവര്‍ പ്രായോഗിക അറിവ് നേടി.
”ഒരു ക്രിക്കറ്റ് താരമെന്ന നിലയില്‍, ഓരോ നേട്ടവും കഠിനമായ തയ്യാറെടുപ്പിന്റെയും പ്രതിരോധത്തിന്റെയും നിര്‍ണായക ഘട്ടങ്ങളില്‍ മികവ് തെളിയിക്കാനുള്ള ധൈര്യത്തിന്റെയും ഫലമാണെന്ന് എനിക്ക് അറിയാം. ഡിപി വേള്‍ഡിന്റെ ‘വി റൈസ്’ പദ്ധതിയിലൂടെ ആദരിക്കപ്പെട്ട വനിതാ സംരംഭകരും അതേ മനോഭാവമാണ് പ്രകടിപ്പിച്ചത്. അവര്‍ മുന്നോട്ടുവന്ന് തങ്ങളുടെ കരുത്ത് തെളിയിക്കുകയും ആഗോളതലത്തില്‍ മത്സരിക്കാന്‍ കഴിയുന്ന ബിസിനസുകള്‍ സൃഷ്ടിക്കുകയും ചെയ്തു. അവസരവും നിശ്ചയദാര്‍ഢ്യവും ഒന്നിക്കുമ്പോള്‍ ഭാവി വെറും സ്വപ്നമായി നില്‍ക്കാതെ യാഥാര്‍ഥ്യമാകുമെന്ന് അവരുടെ യാത്ര നമ്മെ ഓര്‍മ്മിപ്പിക്കുന്നു.”ചടങ്ങി
‘വീ റൈസ് പദ്ധതിയിലൂടെ എന്റെ ബിസിനസ്സ് വിപുലീകരിക്കുന്നതിനും പുതിയ വിപണികള്‍ക്കായി തയ്യാറെടുക്കുന്നതിനും ആവശ്യമായ വിലയേറിയ അറിവുകള്‍ എനിക്ക് ലഭിച്ചു. ഹെല്‍ത്തി നിബിള്സില്, പ്രോട്ടീന്‍ പൗഡറുകളും ഹെല്‍ത്ത് ഡ്രിങ്കുകളും ഉള്‍പ്പെടെയുള്ള പോഷകസമൃദ്ധമായ മില്ലറ്റ് അധിഷ്ഠിത ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നതില്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഈ അവസരത്തിനും അംഗീകാരത്തിനും ഡി പി വേള്‍ഡിനോടും നിതി ആയോഗിനോടും ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു.ഉപഭോക്താക്
”ആഗോള വിതരണ ശൃംഖലകളില്‍ ഇന്ത്യയുടെ സ്ഥാനം കൂടുതല്‍ ശക്തമാകുന്ന സാഹചര്യത്തില്‍, സംരംഭകത്വത്തിലും വ്യാപാരത്തിലും സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നത് കൂടുതല്‍ ഉള്‍ക്കൊള്ളുന്നതും പ്രതിരോധശേഷിയുള്ളതുമായ സമ്പദ്വ്യവസ്ഥ സൃഷ്ടിക്കുന്നതില്‍ നിര്‍ണായകമാണ്. വനിതാ സംരംഭകര്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ വളരാനും ആഗോള വിപണികളില്‍ അര്‍ത്ഥവത്തായ സാന്നിധ്യം ഉറപ്പാക്കാനും ആവശ്യമായ കഴിവുകളും ആത്മവിശ്വാസവും വിപണി ബോധവും നല്കുന്ന സമഗ്ര വേദിയായാണ് ‘വി റൈസ്’ രൂപകല്‍പ്പന ചെയ്യ്തതെന്ന് നീതി ആയോഗ് പ്രോഗ്രാം ഡയരക്ടറും വിമണ്‍ എന്റര്‍പ്രണര്‍ഷിപ്പ് പ്ലാറ്റ്ഫോം മിഷന് ഡയരക്ടറുമായ അന്ന റോയി പറഞ്ഞു.
”നവീകരണത്തിലൂടെയും തൊഴില്‍ സൃഷ്ടിയിലൂടെയും ശക്തമായ സമൂഹങ്ങള്‍ കെട്ടിപ്പടുക്കുന്നതിലൂടെയും വനിതാ സംരംഭകര്‍ ഇന്ത്യയുടെ സാമ്പത്തിക ഭാവിയെ രൂപപ്പെടുത്തുകയാണ്. നിതി ആയോഗിന്റെ വിമണ്‍ എന്റര്‍പ്രണര്‍ഷിപ്പ് പ്ലാറ്റ്ഫോമുമായി സഹകരിച്ച് നടപ്പാക്കുന്ന ‘വി റൈസ്’ പദ്ധതിയിലൂടെ വനിതാ സംരംഭകര്‍ക്ക് കഴിവുകള്‍ വികസിപ്പിക്കാനും ബന്ധങ്ങള്‍ വിപുലീകരിക്കാനും ആഗോള അവസരങ്ങളിലേക്ക് എത്തിച്ചേരാനും ഡിപി വേള്‍ഡ് സഹായിക്കുന്നു. ഉള്‍ക്കൊള്ളുന്ന വ്യാപാര പരിസ്ഥിതികള്‍ സൃഷ്ടിക്കാനും സംരംഭകത്വത്തിലും നവീകരണത്തിലും അധിഷ്ഠിതമായ ഇന്ത്യയുടെ വളര്‍ച്ചയെ പിന്തുണയ്ക്കാനുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ പ്രതിഫലനമാണ് ഈ പദ്ധതിയെന്ന് ഡിപി വേള്‍ഡിന്റെ ഇന്ത്യാ ഉപഭൂഖണ്ഡ കണ്ട്രി മാനേജരായ ഹേമന്ദ് കുമാര്‍ റുയിയ പറഞ്ഞു.
മുന്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജ്, ഡിപി വേള്‍ഡിന്റെ ഇന്ത്യാ ഉപഭൂഖണ്ഡ കണ്ട്രി മാനേജര്‍ ഹേമന്ദ് കുമാര്‍ റുയിയ , നീതി ആയോഗ് പ്രോഗ്രാം ഡയരക്ടറും വിമണ്‍ എന്റര്‍പ്രണര്‍ഷിപ്പ് പ്ലാറ്റ്ഫോം മിഷന് ഡയരക്ടറുമായ അന്ന റോയ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
