വി ഡി സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ആരംഭിച്ചു. മുഖ്യമന്ത്രി വി ഡി സതീശനും സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനും ചേർന്ന് ഗവർണറെ സ്വീകരിച്ചു. ഗവർണർ രാജേന്ദ്ര വിശ്വന്ത് ആർലേക്കർ സഭയെ അഭിസംബോധന ചെയ്‌ത് മലയാളത്തിൽ നമസ്കാരം പറഞ്ഞ് നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു. സുതാര്യമായ ഭരണം കാഴ്ചവെക്കണമെന്നാണ് ജനാഭിലാഷമെന്ന് ഗവർണർ പറഞ്ഞു. പുതുയുഗ കേരളം സൃഷ്ടിക്കുമെന്നും വളർച്ചയും സമത്വവും ഉറപ്പാക്കുകയാണ് ലക്ഷ്യം. 25 ലക്ഷം രൂപയുടെ ഉമ്മൻ ചാണ്ടി ആരോഗ്യ പദ്ധതി പ്രഖ്യാപിച്ചു, ക്ഷേമ പെൻഷൻ 3000 ആക്കും. തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് മുന്നോട്ടുവെച്ച ഇന്ദിരാ ഗ്യാരണ്ടികൾ നയപ്രഖ്യാപനത്തിൽ ഇടംപിടിച്ചു.
