images (21)

അസാപ് കേരളയും ഇറാം ടെക്നോളജീയും സംയുക്തമായി ചേർന്ന് വനിതകൾക്ക് വാഹന വിപണന മേഖലയിലേക്ക് പ്രവേശിക്കാനുള്ള “നാരിചക്ര” പദ്ധതി ആരംഭിച്ചു. കുന്നംകുളം അസാപ് സ്‌കിൽ പാർക്കിൽ രണ്ട് മാസം നീണ്ടു നിൽക്കുന്ന പരിശീലനത്തിൽ ഓൺ-ദി-ജോബ് ട്രെയിനിംഗും ഉൾപ്പെടും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്ന 18 നും 35 നും ഇടയിൽ പ്രായമുളള ബിരുദധാരികളായ സ്ത്രീകൾക്ക് കസ്റ്റമർ റിലേഷൻഷിപ്പ് എക്‌സിക്യൂട്ടീവ് ആയും, അതേ പ്രായപരിധിയിൽ തന്നെയുള്ള മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഓട്ടോമൊബൈൽ മേഖലയിൽ ഡിപ്ലോമയുള്ളവർക്ക് സർവീസ് അഡ്വൈസറായും ജോലി നേടാൻ അവസരം. പരിശീലനം പൂർത്തിയാക്കുന്ന വനിതകൾക്ക് മഹീന്ദ്ര ആൻഡ് ഹീന്ദ്ര ഡീലർ ഔട്ട്ലെറ്റുകളിൽ സ്ഥിരം തൊഴിൽ ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ചുവടെ നൽകിയിട്ടുള്ള ലിങ്ക് വഴി അപേക്ഷ സമര്‍പ്പിക്കണം. https://forms.gle/JA1eAj6zPpfQWK6i6

കൂടുതൽ വിവരങ്ങൾക്ക് 9495999667, 9895967998 എന്നീ ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *