Home » Blog » Kerala » വാരണാസി സ്വദേശിനിയെ കുടുംബത്തിലേക്ക് തിരിച്ചെത്തിച്ച് സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍
images - 2026-03-11T184830.913

തിരൂരില്‍ ഒറ്റപ്പെട്ട നിലയില്‍ കണ്ടെത്തിയ ഉത്തര്‍പ്രദേശിലെ വാരണാസി സ്വദേശിനിയായ ഷമീന/കമലേഷ് (53)ന് കുടുംബത്തിലേക്ക് തിരിച്ചെത്താനുള്ള വഴിയൊരുക്കി സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍. ഫെബ്രുവരി 27 നാണ് തിരൂര്‍ സ്റ്റേഷന്‍ പരിധിയില്‍ നിന്നും കണ്ടെത്തിയ ഇവരെ മഞ്ചേരി ജയില്‍ സൂപ്രണ്ടിന്റെയും വനിതാ സംരക്ഷണ ഓഫീസറുടെയും നിര്‍ദ്ദേശപ്രകാരം സഖി വണ്‍ സ്റ്റോപ്പ് സെന്ററില്‍ എത്തിച്ചത്. തുടര്‍ന്ന് 181 ഹെല്‍പ്പ് ലൈന്‍ സഹായത്തോടെ ഉത്തര്‍പ്രദേശ് വണ്‍ സ്റ്റോപ്പ് സെന്ററുമായി ബന്ധപ്പെട്ട് ഷമീനയുടെ ബന്ധുക്കളെ കണ്ടെത്തി. ബന്ധുക്കള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി തിരിച്ചറിയുകയും തമ്മില്‍ സംസാരിക്കുകയും ചെയ്തു. തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ച് അധികൃതര്‍ ഉറപ്പാക്കി. മാര്‍ച്ച് ആറിന് ഷമീനയെ സുരക്ഷിതമായി മകനായ രാഹുലിനൊപ്പം സ്വദേശത്തേക്ക് യാത്രയാക്കി.