Home » Blog » kerala Max » വാണിജ്യ വാഹന ഡ്രൈവർമാർക്കായി സൗജന്യ നേത്രപരിചരണ പദ്ധതി വിപുലീകരിച്ച് ഡിപി വേൾഡ്
3

ഡിപി വേൾഡും വിഷൻസ്പ്രിംഗ് ഫൗണ്ടേഷനും ചേർന്ന് വാണിജ്യ വാഹന ഡ്രൈവർമാർക്കായി സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധനയും കണ്ണട വിതരണ ക്യാമ്പും.

കൊച്ചി: ഇന്ത്യയിലുടനീളമുള്ള ഏകദേശം 12,000 വാണിജ്യ വാഹന ഡ്രൈവർമാർക്കും ഗതാഗത മേഖലയിലെ തൊഴിലാളികൾക്കും സൗജന്യ നേത്രപരിശോധനയും കണ്ണടകളും നൽകാനായി ഡിപി വേൾഡിന്റെ ‘ഷിപ്പിംഗ് സൊല്യൂഷൻസ് എഎംഇഎ’ വിഭാഗം വിഷൻസ്പ്രിംഗ് ഫൗണ്ടേഷനുമായുള്ള പങ്കാളിത്തം വിപുലീകരിച്ചു. റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ഡ്രൈവർമാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും ഈ പദ്ധതി സഹായകമാകും.മുംബൈയിലെ ജവഹർലാൽ നെഹ്റു തുറമുഖത്ത് തുടക്കമിട്ട നേത്ര പരിശോധനകൾവരും ദിവസങ്ങളിൽ കൊച്ചി, ഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളിലും നടത്തും. പദ്ധതിയുടെ ഭാഗമായി വിദഗ്ധരായ ആരോഗ്യപ്രവർത്തകർ സമഗ്രമായ നേത്രപരിശോധനയും സൗജന്യ കണ്ണടകളും നൽകുന്നതോടൊപ്പം, തിമിരം പോലെയുള്ള രോഗലക്ഷണങ്ങൾ കണ്ടെത്തുന്നവരെ തുടർചികിത്സയ്ക്കായി പ്രാദേശിക ചാരിറ്റബിൾ സ്ഥാപനങ്ങളിലേക്കോ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലേക്കോ റഫർ ചെയ്യുകയും ചെയ്യും.

2025-ൽ ഗുജറാത്തിൽ വിജയകരമായി നടപ്പിലാക്കിയ പദ്ധതിയുടെ തുടർച്ചയായാണ്  മറ്റ് സ്ഥലങ്ങളിലേക്ക് കൂടി പദ്ധതി വിപുലീകരിക്കുന്നത്.അന്ന് 9,000 തൊഴിലാളികളെ പരിശോധിക്കുകയും 5,200-ലധികം കണ്ണടകൾ വിതരണം ചെയ്യുകയും ചെയ്തിരുന്നു. പരിശോധനയ്ക്ക് വിധേയരായവരിൽ 61 ശതമാനം പേർക്കും കാഴ്ചപ്രശ്നങ്ങൾ ഉള്ളതായി കണ്ടെത്തിയതിൽ, 94 ശതമാനം പേരും ആദ്യമായാണ് കണ്ണട ഉപയോഗിക്കുന്നത് എന്നത് ഈ മേഖലയിലെ നേത്രപരിചരണ ലഭ്യതക്കുറവിനെയാണ് വ്യക്തമാക്കുന്നത്. ഈ പരിപാടിയിലൂടെ ഡ്രൈവർമാർക്ക് മികച്ച നേത്ര പരിചരണം ഉറപ്പാക്കാനും, സുരക്ഷിതമായി റോഡിൽ തുടരാനും സഹായിക്കുന്നുവെന്ന് ഡിപി വേൾഡിൻ്റെ ഷിപ്പിംഗ് സൊല്യൂഷൻസ് എഎംഇഎയുടെ റീജിയണൽ ഡയറക്ടർ സി എം മുരളീധരൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *