Home » Blog » Kerala » വാട്സാപ്പിലൂടെ പരസ്യ വെല്ലുവിളി; അമ്മായിയമ്മയെ വധിക്കാൻ നോക്കിയ മരുമകൻ പോലീസ് വലയിൽ
images (1)

ബെലഗാവിയിൽ പ്രസവാനന്തരം വിശ്രമത്തിലായിരുന്ന ഭാര്യയെയും കുഞ്ഞിനെയും നിരന്തരം വീഡിയോ കോളിലൂടെ ശല്യം ചെയ്തത് ചോദ്യം ചെയ്ത അമ്മായിഅമ്മയെ മരുമകൻ കുത്തിക്കൊല്ലാൻ ശ്രമിച്ചു. സവാടട്ടി താലൂക്കിലെ അലടകട്ടിയിലാണ് 26 വയസ്സുകാരനായ അരവിന്ദ് ഗവാലി തന്റെ അമ്മായിഅമ്മ മഹാദേവി കരിഗറിനെ ആക്രമിച്ചത്. കുഞ്ഞിനെ കാണാനെന്ന പേരിൽ അരവിന്ദ് നിരന്തരം വിളിക്കുന്നതുമൂലം മകൾക്ക് വിശ്രമിക്കാൻ സാധിക്കുന്നില്ലെന്ന് കണ്ട മഹാദേവി, ഫോൺ വിളികളുടെ എണ്ണം കുറയ്ക്കാൻ ആവശ്യപ്പെട്ടതാണ് യുവാവിനെ പ്രകോപിപ്പിച്ചത്.

“ഇന്ന് ജയിൽ, നാളെ ജാമ്യം” എന്ന് വാട്സാപ്പ് സ്റ്റാറ്റസ് ഇട്ട ശേഷമാണ് പ്രതി അമ്മായിഅമ്മയെ ആക്രമിക്കാനായി വീട്ടിലെത്തിയത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മഹാദേവി നിലവിൽ ബെലഗാവിയിലെ ബിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ മുരഗോഡ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.