Home » Blog » kerala Max » വാടകക്കുടിശ്ശികയ്ക്ക് പകരം ഭാര്യയെയും മകളെയും ക്രൂരതയ്ക്ക് വിട്ടുനൽകി; ക്രൂരനായ ഭർത്താവ് അറസ്റ്റിൽ
images (2)

ഗാന്ധിനഗർ: ഗുജറാത്തിലെ മോർബിയിൽ മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന ക്രൂര സംഭവത്തിൽ ഭാര്യയെയും പ്രായപൂർത്തിയാകാത്ത മകളെയും ലൈംഗികാതിക്രമത്തിനിരയാക്കാൻ വീട്ടുടമയ്ക്കും ഇയാളുടെ ബന്ധുവിനും അനുവദിച്ചെന്നാരോപിച്ച് ഒരാൾ അറസ്റ്റിൽ. വാടക കുടിശ്ശികയെ തുടർന്നാണ് ഇയാൾ ഈ ക്രൂര നടപടിക്ക് വഴങ്ങിയത്െന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

 

സംഭവം പുറത്തറിഞ്ഞത് ലൈംഗികാതിക്രമത്തിനിരയായ സ്ത്രീയുടെ അമ്മ നൽകിയ പരാതിയിലൂടെയാണ്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിക്കുകയും 55-കാരനായ വീട്ടുടമയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ചോദ്യംചെയ്യലിന് ശേഷം ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ ഉൾപ്പെട്ടതായി പറയപ്പെടുന്ന വീട്ടുടമയുടെ ബന്ധുവിനായി തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.

 

ഏകദേശം ആറുമാസം മുൻപാണ് തൊഴിൽ തേടി കുടുംബം മോർബിയിലെത്തിയത്. രണ്ടായിരം രൂപ മാസവാടകയ്ക്ക് ഇവർ വീട് എടുത്തിരുന്നു. പിന്നീട് ഭർത്താവിന്റെ വ്യാപാരം നഷ്ടത്തിലായതോടെ വാടക നൽകാൻ കഴിയാത്ത സാഹചര്യമുണ്ടായതായാണ് പോലീസ് പറയുന്നത്. ഇതോടെയാണ് വീട്ടുടമയുടെ സമ്മർദ്ദവും ഭീഷണിയും ആരംഭിച്ചതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.

 

പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ, ഭർത്താവിന്റെ സമ്മതത്തോടെയാണ് ഭാര്യയും 13-കാരിയായ മകളും ലൈംഗികാതിക്രമത്തിനിരയായതെന്നാണ് കണ്ടെത്തൽ. വീട്ടുടമസ്ഥൻ ഇരുവരെയും പീഡിപ്പിച്ചതായും, ഇയാളുടെ ബന്ധുവും പെൺകുട്ടിയെ പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു. പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരായ അതിക്രമമായതിനാൽ പോക്സോ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.