Home » Blog » Kerala » ​”ലക്ഷങ്ങൾ പൊടിഞ്ഞ കല്യാണം, ഒരു വർഷത്തെ പ്ലാനിംഗ്”; അഹാനയുടെ വിവാഹത്തിന് പിന്നിലെ രഹസ്യങ്ങൾ വെളിപ്പെടുത്തി ദിയ കൃഷ്ണ
maxresdefault

നടി അഹാന കൃഷ്ണയുടെയും ഛായാഗ്രാഹകൻ നിമിഷ് രവിയുടെയും ആഡംബര വിവാഹത്തിന്റെ വൻ ചെലവുകളെക്കുറിച്ച് വെളിപ്പെടുത്തലുമായി സഹോദരിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. ഫോർട്ട് കൊച്ചിയെക്കുറിച്ചുള്ള വിദ്വേഷ പരാമർശത്തിൽ കടുത്ത സൈബർ ആക്രമണങ്ങളും വിമർശനങ്ങളും നേരിടുന്നതിനിടെയാണ് ഫോളോവേഴ്സിന്റെ ചോദ്യങ്ങൾക്ക് മറുപടിയുമായി ദിയ പുതിയ യൂട്യൂബ് വ്ലോഗുമായി എത്തിയത്. തന്റെ വിവാഹവും അഹാനയുടെ വിവാഹവും തമ്മിൽ ഒട്ടേറെ വ്യത്യാസങ്ങൾ ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കിയ ദിയ, അഹാന ഒരു വർഷം മുൻപേ വിവാഹ പ്ലാനിംഗ് തുടങ്ങിയിരുന്നെങ്കിൽ തനിക്ക് ഒട്ടും സമയമില്ലാതെ തിടുക്കപ്പെട്ടാണ് തയ്യാറെടുപ്പുകൾ നടത്തേണ്ടി വന്നതെന്നും തുറന്നുപറഞ്ഞു.

 

അഹാനയുടെ വിവാഹത്തിന് യഥാർത്ഥത്തിൽ എത്ര രൂപ ചെലവായി എന്ന് കൃത്യമായി തനിക്കറിയില്ലെങ്കിലും അത് വളരെ വലിയൊരു തുകയായിരിക്കുമെന്ന് ദിയ വ്ലോഗിൽ പറഞ്ഞു. കോവളം താജിൽ അഞ്ചോ ആറോ ദിവസത്തോളമാണ് തങ്ങൾ താമസിച്ചത്. അവിടെ ഇരുപത്തഞ്ചിലധികം റൂമുകൾ ബുക്ക് ചെയ്തിരുന്നതിനൊപ്പം വലിയ രീതിയിലുള്ള മറ്റ് ഫങ്ഷനുകളും ലൈവ് ഫുഡ് അറേഞ്ച്മെന്റുകളും നടത്തിയിരുന്നു. ഇതെല്ലാം കൂട്ടിവച്ചു നോക്കിയാൽ ആർക്കും ഏകദേശം എത്ര തുക ചെലവായി കാണുമെന്ന് ഊഹിക്കാവുന്നതേയുള്ളൂവെന്നും ദിയ കൂട്ടിച്ചേർത്തു. അഹാനയുടെ അഞ്ചു ദിവസം നീണ്ടുനിന്ന വിവാഹനിശ്ചയത്തിലും ‘അമ്മു-നിമ്മു’ കാർണിവൽ, സംഗീത് നൈറ്റ് തുടങ്ങിയ ആഘോഷങ്ങളിലും കൃഷ്ണകുമാറിന്റെ കുടുംബം ഒന്നടങ്കം വ്യത്യസ്ത ലുക്കുകളിലാണ് തിളങ്ങിയത്.

 

വിവാഹസാരിയെക്കുറിച്ചും ദിയ കൃഷ്ണ സംസാരിച്ചു. വിവാഹസാരിക്ക് എത്ര രൂപ ചിലവായി എന്നതിനാണ് ദിയ മറുപടി നൽകിയത്. രണ്ട് ലക്ഷത്തോളം രൂപയാണ് സാരിക്ക് ചിലവായത് എന്നും അത് സാരി വാങ്ങിയ ഷോപ്പിൽ നിന്നും സമ്മാനമായിരുന്നു എന്നും ദിയ പറഞ്ഞു. സെപ്റ്റംബർ 13-നായിരുന്നു അഹാനയും നിമിഷ് രവിയും കോവളം താജിൽ വച്ച് വിവാഹിതരായത്. സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി മാറിയ ആഘോഷങ്ങൾക്ക് ശേഷവും അഹാനയുടെ വിവാഹവിശേഷങ്ങൾ ഇൻഫ്ലുവൻസർ ലോകത്തും ആരാധകർക്കിടയിലും സജീവ ചർച്ചയായി തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *