
കൊച്ചി: ഇടത്തരം സ്മാര്‍ട്ട്ഫോണ്‍ വിഭാഗത്തില്‍ പുതിയ മാനദണ്ഡങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് ഷവോമി ഇന്ത്യ ‘റെഡ്മി നോട്ട് 17 പ്രോ’ സീരീസ് പുറത്തിറക്കി. റെഡ്മി നോട്ട് 17 പ്രോ മാക്‌സില്‍ 100വാട്ട് ഹൈപ്പര്‍ചാര്‍ജുള്ള 10,000 എംഎഎച്ച് സിലിക്കണ്‍-കാര്‍ബണ്‍ ബാറ്ററിയും, റെഡ്മി നോട്ട് 17 പ്രോയില്‍ 67 വാട്ട് ഹൈപ്പര്‍ചാര്‍ജുള്ള 9,000 എംഎഎച്ച് ബാറ്ററിയുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എസ്.ജി.എസ്., ടി.യു.വി. ഡബിള്‍ ഫൈവ്-സ്റ്റാര്‍ ക്വാളിറ്റി സര്‍ട്ടിഫിക്കേഷനുകള്‍, കോര്‍ണിംഗ് ഗൊറില്ല വിക്ടസ് 2 സംരക്ഷണം, ഐ.പി.66, ഐ.പി.68, ഐ.പി.69, ഐ.പി.69കെ റേറ്റിംഗുകള്‍ എന്നിവയോടുകൂടിയ ഷവോമിയുടെ ‘ടൈറ്റന്‍ ക്വാളിറ്റി’ മാനദണ്ഡമാണ് ഈ ഫോണുകളുടെ പ്രധാന കരുത്ത്.
ഈ ഫോണുകളില്‍ 6.83 ഇഞ്ച് 1.5കെ അമോലെഡ് സൂപ്പര്‍ സണ്‍ലൈറ്റ് ഡിസ്പ്ലേ നല്‍കിയിരിക്കുന്നു. പ്രോ മാക്‌സ് മോഡലില്‍ സ്‌നാപ്ഡ്രാഗണ്‍ 6 ജെന്‍ 5 പ്രൊസസ്സറും 50 എംപി ഒഐഎസ് മെയിന്‍ ക്യാമറയും (32 എംപി മുന്‍ ക്യാമറ) ഉള്ളപ്പോള്‍, പ്രോ മോഡലില്‍ സ്‌നാപ്ഡ്രാഗണ്‍ 6എസ് ജെന്‍ 4 പ്രൊസസ്സറും 50 എംപി ഒഐഎസ് മെയിന്‍ ക്യാമറയും ( 16 എംപി മുന്‍ ക്യാമറ) ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഷവോമി ഹൈപ്പര്‍ഒഎസ് 3 പ്രവര്‍ത്തിക്കുന്ന ഈ സീരീസിന് 4 വര്‍ഷത്തെ സോഫ്റ്റ്വെയര്‍ അപ്ഡേറ്റുകളും 6 വര്‍ഷത്തെ സുരക്ഷാ പാച്ചുകളും ലഭിക്കും.
റെഡ്മി നോട്ട് 17 പ്രോ 8ജിബി പ്ലസ് 128ജിബി മോഡലിന് 36,999 രൂപയും, 8ജിബി പ്ലസ് 256 ജിബി മോഡലിന് 39,999 രൂപയുമാണ് വില. റെഡ്മി നോട്ട് 17 പ്രോ മാക്‌സ് 8ജിബി പ്ലസ് 256ജിബി മോഡലിന് 49,999 രൂപയും, 12ജിബി പ്ലസ് 256ജിബി മോഡലിന് 55,999 രൂപയുമാണ് വില.. കൂടാതെ, എസ്.ബി.ഐ., ആക്‌സിസ്, കൊട്ടക്, ഐ.ഡി.എഫ്.സി. ഫസ്റ്റ് ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ച് വാങ്ങുമ്പോള്‍ 5,000 രൂപ വരെ തല്‍ക്ഷണ കിഴിവോ അല്ലെങ്കില്‍ എച്ച്.ഡി.ബി. ഫിനാന്‍ഷ്യല്‍ സര്‍വീസസ് വഴി 10% ക്യാഷ്ബാക്കോ ലോഞ്ച് ഓഫറായി നേടാം.
റെഡ്മി നോട്ട് 17 പ്രോ 5ജി സെപ്റ്റംബര്‍ 17 മുതലും, റെഡ്മി നോട്ട് 17 പ്രോ മാക്‌സ് 5ജി സെപ്റ്റംബര്‍ 23 മുതലും മി ഡോട്‌കോം, ആമസോണ്‍, ഷവോമി റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ എന്നിവയിലൂടെ വില്‍പ്പനയ്ക്കെത്തും. ഈ സ്മാര്‍ട്ട്ഫോണുകള്‍ക്കൊപ്പം മൂന്ന് മാസത്തെ യൂട്യൂബ് പ്രീമിയം ലൈറ്റ്, ആറ് മാസത്തെ ഗൂഗിള്‍ വണ്‍, മൂന്ന് മാസത്തെ ഈസിഡൈനര്‍ പ്രൈം അംഗത്വം എന്നിവ ലഭിക്കും. കൂടാതെ, അര്‍ഹരായ ജിയോ ഉപയോക്താക്കള്‍ക്ക് 200 രൂപയുടെ ഒ.ടി.ടി. പാസ് വഴി പ്രീമിയം ആപ്പുകളും 18 മാസത്തെ ഗൂഗിള്‍ ജെമിനി പ്രോ ആനുകൂല്യങ്ങളും സ്വന്തമാക്കാം.
