Home » Blog » kerala Max » രാവിലെ 6 മണിക്ക് ആദ്യ ഷോ; ‘മൂക്കുത്തി അമ്മൻ 2’ റിലീസിന് വിജയ്‌യുടെ സർപ്രൈസ് അനുമതി
mookkuthi-amman-680x450

പ്രേക്ഷകരുടെയും നിരൂപകരുടെയും ഒരേപോലെ പ്രശംസ ഏറ്റുവാങ്ങിയ വൻ ഹിറ്റ് ചിത്രം ‘മൂക്കുത്തി അമ്മന്’ ശേഷം നയൻതാര വീണ്ടും അമ്മൻ വേഷത്തിലെത്തുന്ന ‘മൂക്കുത്തി അമ്മൻ 2 – മഹാശക്തി’യുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് കേരളത്തിലും സജീവമായി ആരംഭിച്ചു. ചിത്രം ഈ വരുന്ന വെള്ളിയാഴ്ച (നവംബർ 6) തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. തമിഴ്‌നാട് മുഖ്യമന്ത്രി ശ്രീ. ജോസഫ് വിജയ് പ്രത്യേക അനുമതി നൽകിയതോടെ തമിഴ്‌നാട്ടിൽ രാവിലെ 6 മണി മുതൽ ആദ്യ ഷോ ആരംഭിക്കും. അവിടെ ഒരു ദിവസം 6 ഷോകൾ വരെ പ്രദർശിപ്പിക്കാനുള്ള അനുമതിയും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.

 

വേൽസ് ഇന്റർനാഷണലിന്റെ ബാനറിൽ ഡോ. ഇഷാരി കെ. ഗണേഷ് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുന്ദർ സി. ആണ്. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഹിപ്പ് ഹോപ്പ് തമിഴയാണ്. ഖുശ്ബു സുന്ദർ, കുഷ്മിത ഗണേഷ്, ഇഷാൻ സക്സേന, വിഘ്നേഷ് ശിവൻ എന്നിവരാണ് സഹനിർമ്മാതാക്കൾ. സെൻസറിങ് പൂർത്തിയായ ചിത്രത്തിന് ‘U/A’ സർട്ടിഫിക്കറ്റാണ് ലഭിച്ചിട്ടുള്ളത്.

 

നയൻതാരയ്ക്കൊപ്പം ദുനിയ വിജയ്, റെജീന കാസാൻഡ്ര, ഉർവശി, യോഗി ബാബു, മൈന നന്ദിനി, ഗരുഡ റാം, അഭിനയ തുടങ്ങിയ പ്രമുഖ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഭാവന റിലീസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ വിതരണത്തിനെത്തിക്കുന്നത്. പി.ആർ.ഒ: പ്രതീഷ് ശേഖർ, മാർക്കറ്റിങ്: സിനി കണക്റ്റ് കമ്മ്യൂണിക്കേഷൻസ്.

Leave a Reply

Your email address will not be published. Required fields are marked *