Home » Blog » kerala Max » രാമക്ഷേത്രത്തിലെ സ്വർണം ഉരുക്കി ബിസ്കറ്റാക്കിയെന്ന് സംശയം; എസ്‌ഐടി അന്വേഷണം
ayodhy

അയോധ്യ രാമക്ഷേത്രത്തിൽ നിന്ന് കവർന്നെടുത്ത സ്വർണാഭരണങ്ങൾ അവ തിരിച്ചറിയാതിരിക്കാനായി ഉരുക്കി സ്വർണ ബിസ്കറ്റുകളാക്കി മാറ്റിയിട്ടുണ്ടോയെന്ന് സംശയിക്കുന്നതായി അന്വേഷണ ഉദ്യോ​ഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ട്. ഇന്ത്യാ ടുഡേ ടിവിയാണ് ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥരെ ഉദ്ധരിച്ച് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കവർന്നെടുത്ത സ്വർണ-വെള്ളി ആഭരണങ്ങൾ ഉരുക്കി ബിസ്കറ്റുകളാക്കി മാറ്റി അവയുടെ ഉറവിടം കണ്ടെത്തുന്നത് ദുഷ്കരമാക്കാൻ പ്രതികൾ ശ്രമിച്ചിരിക്കാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. നിരവധി പരിശോധനകളും റെയ്ഡുകളും നടത്തിയിട്ടും മോഷണം പോയതായി കരുതുന്ന ആഭരണങ്ങൾ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു വിലയിരുത്തലിലേയ്ക്ക് അന്വേഷണ ഉദ്യോ​ഗസ്ഥർ എത്തിയതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്.