New-Project-67-2-680x450.jpg

വർക്കല ബീച്ചിൽ അവധി നിമിഷങ്ങൾ ആഘോഷിക്കുന്ന നടി അഹാനാ കൃഷ്ണയുടെ ദൃശ്യങ്ങൾ സൈബറിടങ്ങളിൽ വൈറലാകുന്നു. ഇൻസ്റ്റ​ഗ്രാമിൽ താരം പങ്കുവെച്ച പുതിയ ചിത്രങ്ങളും വിഡിയോകളും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ‘മുല്ലവള്ളിയും തേൻമാവും’ എന്ന സിനിമയിലെ പാട്ടിനൊപ്പമാണ് ഈ ദൃശ്യങ്ങൾ താരം സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

പാട്ടിനോടുള്ള ബാല്യകാല ഓർമ്മകളും താരം പങ്കുവച്ചു. “ബീച്ചിലെ രസകരമായ ഒരു ദിവസം. കണ്ണിലും വായിലുമെല്ലാം ഉപ്പുവെള്ളം കയറി. ഫോണിലേക്കും പോയിരിക്കണം — കുറച്ച് ദിവസമായി അതിൽ നിന്ന് എന്തോ പുറത്തുവരുന്നുണ്ട്! കുട്ടിക്കാലത്ത് ഈ പാട്ട് കാണുമ്പോഴെല്ലാം അതിലെ കൊച്ചു പെൺകുട്ടിയായി അഭിനയിക്കാൻ എനിക്ക് ഒരുപാട് ആഗ്രഹമുണ്ടായിരുന്നു. 90-കളിൽ ജനിച്ച മറ്റാരെയെങ്കിലും അങ്ങനെ തോന്നിയിട്ടുണ്ടോ?” — എന്നാണ് അഹാന കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *