Home » Blog » Kerala » രക്ഷകനായത് ഡയപ്പർ,കുരങ്ങന്‍ തട്ടിയെടുത്ത് കിണറ്റിലിട്ട നവജാതശിശുവിന് പുതുജീവൻ 
baby-leg-680x450

ത്തീസ്ഗഢിലെ ജാഞ്ച്ഗിർ-ചാമ്പ ജില്ലയിലുള്ള സേവനി ഗ്രാമത്തിൽ 20 ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ കുരങ്ങൻ തട്ടിയെടുത്തു കിണറ്റിലിട്ടു. വീടിനു പുറത്തുനിന്ന അമ്മയുടെ കയ്യിൽ നിന്നും കുഞ്ഞിനെ തട്ടിയെടുത്ത് കുരങ്ങൻ നേരെ വീടിന്റെ ടെറസിലേക്ക് ഓടിക്കയറുകയായിരുന്നു. ഈ ഞെട്ടിക്കുന്ന സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ കുഞ്ഞിനെ രക്ഷിക്കാനായി വലിയ ശബ്ദമുണ്ടാക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തതോടെ പരിഭ്രാന്തനായ കുരങ്ങൻ കുഞ്ഞിനെ വീടിനോടു ചേർന്നുള്ള കിണറ്റിലേക്ക് വലിച്ചെറിയുകയായിരുന്നു.

കുരങ്ങൻ കിണറ്റിലിട്ട കുഞ്ഞിനെ നാട്ടുകാർ മിനിറ്റുകൾക്കുള്ളിൽ തന്നെ സാഹസികമായി പുറത്തെടുത്തു. കുഞ്ഞിനെ രക്ഷിക്കുന്നതിനായി നാട്ടുകാർ ബക്കറ്റ് കിണറ്റിലേക്ക് ഇറക്കി നൽകുകയും അതിൽ കുഞ്ഞിനെ സുരക്ഷിതമായി കോരിയെടുക്കുകയുമായിരുന്നു. അപകടം നടന്ന ഉടൻ തന്നെ പുറത്തെടുക്കാൻ കഴിഞ്ഞതും കുഞ്ഞ് ധരിച്ചിരുന്ന ഡയപ്പർ വെള്ളത്തിൽ പൊങ്ങിക്കിടക്കാൻ സഹായിച്ചതുമാണ് വലിയൊരു ദുരന്തം ഒഴിവാകാൻ കാരണമായത്.

കിണറ്റിൽ നിന്നും രക്ഷപ്പെടുത്തിയ കുഞ്ഞിന് ഗ്രാമവാസികൾ ഉടൻ തന്നെ പ്രാഥമിക ചികിത്സ നൽകുകയും തുടർന്ന് വിദഗ്ധ പരിശോധനകൾക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. നിലവിൽ കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വന്യമൃഗങ്ങളുടെ ശല്യം വർധിച്ചു വരുന്ന സാഹചര്യത്തിൽ പ്രദേശവാസികൾ വലിയ ആശങ്കയിലാണ്.