തിരുവല്ല: യുഡിഎഫ് അധികാരത്തിൽ വന്നാൽ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്ന് കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ. തിരുവല്ലയിൽ യുഡിഎഫ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വേദിയിൽ രമേശ് ചെന്നിത്തലയും ഉണ്ടായിരുന്നു.
രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുന്ന കാര്യത്തിൽ തനിക്ക് സംശയമില്ലെന്നും പി.ജെ. കുര്യൻ ആവർത്തിച്ചു. ചിരിച്ചുകൊണ്ടുള്ള കൈയ്യടിയോടെയാണ് രമേശ് ചെന്നിത്തല പി.ജെ. കുര്യന്റെ വാക്കുകളോട് പ്രതികരിച്ചത്.
“എന്തായാലും ഫലം വരുമ്പോൾ നമ്മൾ ജയിക്കും. രമേശ് ആയിരിക്കും മുഖ്യമന്ത്രി ആകുക. രമേശ് ചെന്നിത്തല പറയുന്നത്, ‘പാർട്ടിയാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുക’ എന്ന്. എന്നാൽ ഇക്കാര്യത്തിൽ എനിക്ക് ഒരു സംശയവുമില്ല”; പി.ജെ. കുര്യൻ പറഞ്ഞു.
