കൊച്ചി: ദീര്‍ഘകാല നിക്ഷേപത്തിലൂടെ മികച്ച നേട്ടം ആഗ്രഹിക്കുന്നവര്‍ക്കായി 1992-ല്‍ ആരംഭിച്ചതാണ് യുടിഐ ഫ്ളെക്സി ക്യാപ് ഫണ്ട്. ഈ വിഭാഗത്തിലെ തന്നെ വര്‍ഷങ്ങളായി മികച്ച പ്രകടനം കാഴ്ചവെക്കുന്നതുമായ പദ്ധതികളിലൊന്നാണിത്. 2026 മാര്‍ച്ച് 30-ലെ കണക്കനുസരിച്ച് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തി 20,400 കോടി രൂപ കടന്നു.
ആകെ ആസ്തിയുടെ കുറഞ്ഞത് 65 ശതമാനമെങ്കിലും ലാര്‍ജ് ക്യാപ്, മിഡ് ക്യാപ്, സ്മോള്‍ ക്യാപ് ഓഹരികളില്‍ നിക്ഷേപിക്കുന്ന ഓപ്പണ്‍ എന്‍ഡഡ് ഇക്വിറ്റി ഫണ്ടുകളാണ് ഫ്ളെക്സി ക്യാപ് ഫണ്ടുകള്‍. കമ്പനികളുടെ വലുപ്പവ്യത്യാസമില്ലാതെ മികച്ച അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ഇതിലൂടെ സാധിക്കും.
ഗുണമേന്മ, വളര്‍ച്ച, വാല്യൂവേഷന്‍ എന്നീ മൂന്ന് അടിസ്ഥാന തത്വങ്ങളിലൂന്നിയാണ് യുടിഐ ഫ്ളെക്സി ക്യാപ് ഫണ്ടിന്റെ നിക്ഷേപ തന്ത്രം. മികച്ച ബിസിനസ്സ് പശ്ചാത്തലമുള്ളതും സാമ്പത്തിക മൂല്യം സൃഷ്ടിക്കാന്‍ ശേഷിയുള്ളതുമായ കമ്പനികളെയാണ് ഫണ്ട് തിരഞ്ഞെടുക്കുന്നത്. വളര്‍ച്ച രീതി പിന്തുടരുന്ന ഫണ്ട് വിവിധ വിപണി മൂലധനങ്ങളുള്ള കമ്പനികളിലുടനീളം നിക്ഷേപം നടത്തുന്നു.
ഫണ്ടിന്റെ ആകെ നിക്ഷേപത്തിന്റെ 45 ശതമാനത്തോളവും ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാന്‍സ്, എറ്റേണല്‍ ലിമിറ്റഡ്, എച്ച്ഡിഎഫ്സി ബാങ്ക്, ടൈറ്റന് കമ്പനി, അവന്യൂ സൂപ്പര്‍മാര്‍ട്സ്, കോട്ടക് മഹീന്ദ്ര ബാങ്ക്, ഇന്‍ഫോ-എഡ്ജ് (ഇന്ത്യ), പെര്‍സിസ്റ്റന്റ് സിസ്റ്റംസ്, ഭാരതി എയര്‍ടെല്‍ എന്നീ പ്രമുഖ 10 കമ്പനികളിലായാണ്.
പ്രധാനമായും ഇക്വിറ്റി പോര്‍ട്ട്ഫോളിയോ കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ഫണ്ട് അനുയോജ്യമാണ്. കുറഞ്ഞത് 5 മുതല്‍ 7 വര്‍ഷം വരെ ദീര്‍ഘകാല നിക്ഷേപം ലക്ഷ്യമിടുന്നവര്‍ക്ക് ഈ പദ്ധതി പരിഗണിക്കാം. മിതമായ റിസ്ക് എടുക്കാന്‍ തയ്യാറുള്ള നിക്ഷേപകര്‍ക്ക് ഇത് അനുയോജ്യമായ ഒരു നിക്ഷേപ മാര്‍ഗമാണ്.
