യശ്വസി ജയ്സ്വാൾ മുംബൈ ക്രിക്കറ്റിൽ തുടരും: മുംബൈ ക്രിക്കറ്റ് അസോസിയേഷൻ

ന്ത്യൻ ക്രിക്കറ്റ് യുവതാരം യശ്വസി ജയ്സ്വാൾ മുംബൈ ക്രിക്കറ്റിൽ തുടരുമെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ. ​ഗോവ ക്രിക്കറ്റിലേക്ക് മാറണമെന്ന ആവശ്യത്തിൽ നിന്ന് ജയ്സ്വാൾ പിന്മാറിയതോടെ മുംബൈ ക്രിക്കറ്റ് അസോസിയേഷൻ താരത്തിനുള്ള എൻഒസി (നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്) പിൻവലിക്കുകയായിരുന്നു.

‘ജയ്സ്വാൾ മുംബൈ ക്രിക്കറ്റിന്റെ താരമാണ്. എൻഒസി പിൻവലിക്കണമെന്നുള്ള ജയ്സ്വാളിന്റെ ആവശ്യം ഞങ്ങൾ അം​ഗീകരിച്ചിരിക്കുന്നു. അടുത്ത ആഭ്യന്തര ക്രിക്കറ്റ് സീസണിൽ ജയ്സ്വാൾ മുംബൈ ടീമിൽ ഉണ്ടാകും.’ മുംബൈ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് അജിൻക്യ നായിക് പറഞ്ഞു.

ഗോവ ടീമിന്റെ നായകസ്ഥാനം ഉൾപ്പെടെ ജയ്സ്വാളിന് വാ​ഗ്ദാനം ചെയ്തതിന് പിന്നാലെയാണ് താരം മുംബൈ ക്രിക്കറ്റ് വിട്ട് ​ഗോവയിലേക്ക് നീങ്ങാനുള്ള തീരുമാനമെടുത്തത്. ​മുതിർന്ന താരം അജിൻക്യ രഹാനെയുമായുള്ള പ്രശ്നങ്ങൾ ജയ്സ്വാൾ മുംബൈ വിടുന്നതിന് കാരണമായെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഒരു മാസത്തിനുള്ളിൽ തന്നെ ജയ്സ്വാൾ തീരുമാനം മാറ്റുകയായിരുന്നു. തുടർന്ന് മുംബൈ ക്രിക്കറ്റിൽ തന്നെ തുടരുവാൻ അപേക്ഷയും നൽകി.

More From Author

Leave a Reply

Your email address will not be published. Required fields are marked *