Home » Blog » Kerala » മോഹൻലാലിന്റെ മാതാവ് ശാന്തകുമാരി അമ്മ അന്തരിച്ചു
9480f814f6dacc7c12404762a9a822310db220a2dcd2fbb44a23dea9308aa329.0

ലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിന്റെ മാതാവ് ശാന്തകുമാരി അമ്മ (90) അന്തരിച്ചു. കൊച്ചി എളമക്കരയിലെ വീട്ടിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. അന്തരിച്ച മുൻ നിയമസെക്രട്ടറി വിശ്വനാഥൻ നായരാണ് ഭർത്താവ്. പരേതനായ പ്യാരിലാൽ ആണ് മറ്റൊരു മകൻ. സംസ്കാരം നാളെ നടക്കും.

അമ്മയുടെ അനുഗ്രഹം തേടി മോഹൻലാൽ

രാജ്യത്തെ ഏറ്റവും വലിയ കായിക പുരസ്കാരമായ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ഏറ്റുവാങ്ങി കൊച്ചിയിൽ തിരിച്ചെത്തിയ മോഹൻലാൽ ആദ്യം ചെയ്തത് എളമക്കരയിലെ വീട്ടിലെത്തി അമ്മയെ കണ്ട് അനുഗ്രഹം വാങ്ങുകയായിരുന്നു. അമ്മയുമായുള്ള ആ നിമിഷങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അമ്മയുടെ വേർപാടിൽ സിനിമാ-സാമൂഹിക രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.