Home » Blog » crime » മോട്ടിവേഷണൽ സ്പീക്കറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ മുൻ പൊലീസ് ഉദ്യോഗസ്ഥൻ പോക്സോ കേസിൽ പിടിയിൽ
6

മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ മോട്ടിവേഷണൽ സ്പീക്കറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ മുൻ പൊലീസ് ഉദ്യോഗസ്ഥൻ ഫിലിപ്പ് മമ്പാട് കസ്റ്റഡിയിൽ. നിലമ്പൂര്‍ പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. 16 വയസുകാരിയെ പീഡിപ്പിച്ചു എന്ന പരാതിയിലാണ് പോക്സോ കേസിൽ ഇയാള്‍ പിടിയിലായത്.

2022 സെപ്റ്റംബറിൽ നടന്ന ലൈംഗികാതിക്രമ പോക്സോ കേസിലാണ് പൊലീസ് നടപടി. കോഴിക്കോട് ചേവായൂർ സ്വദേശിയായ 16 വയസുകാരിക്കു നേരെയായിരുന്നു ലൈം​ഗീകാതിക്രമം. പെൺകുട്ടിയെ കാസര്‍കോട് കൊണ്ടുപോയി ലോഡ്ജിൽ വെച്ച് പീഡിപ്പിച്ചതായാണ് പരാതി.

ഇന്നലെ രാത്രി വൈകിയാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തതത്. അറസ്റ്റ് ഉടൻ രേഖപ്പെടുത്തിയേക്കും. . മോട്ടിവേഷണൽ സ്പീക്കറും, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഫിലിപ് മമ്പാട് സാമൂഹിക മാധ്യമങ്ങളിലടക്കം നിരവധി വീഡിയോകൾ പങ്കുവെക്കാറുണ്ട്.