Home » Blog » kerala Max » മൊബൈല്‍ ടവര്‍ ഇല്ലാത്ത മേഖലയിലും ഇനി ആശയ വിനിമയം നടത്താം.: പുതിയ പദ്ധതിയുമായി ബിഎസ്എൻഎൽ
phone

മൊബൈല്‍ ടവര്‍ ഇല്ലാത്ത മേഖലയിലും ഇനി ആശയ വിനിമയം നടത്താം. അതിനുള്ള സൗകര്യം ഒരുക്കിയിരിക്കുകയാണ് ബിഎസ്എന്‍എല്‍. 1,34,166 രൂപ വിലവരുന്ന പുതിയ സാറ്റലൈറ്റ് ഫോണാണ് ബിഎസ്എന്‍എല്‍ പുറത്തിറക്കിയത്. സാധാരണ നെറ്റ്‌വര്‍ക്കുകള്‍ക്ക് പകരമായി ഉപഗ്രഹങ്ങളെ നേരിട്ട് ഉപയോഗിച്ചാണ് ഈ ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.മൊബൈല്‍ നെറ്റ്‌വര്‍ക്കുകളുടെ പരിധിക്ക് പുറത്തുള്ള സ്ഥലങ്ങളില്‍ വോയ്സ് കോളിംഗ്, എസ്എംഎസ് സേവനങ്ങള്‍ നല്‍കുന്നതിനായാണ് ഈ ഫോണ്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ബിഎസ്എന്‍എല്‍ എക്‌സ് പോസ്റ്റില്‍ വ്യക്തമാക്കി.

ആഗോള സാറ്റലൈറ്റ് നെറ്റ്വര്‍ക്ക് ദാതാക്കളായ ഇന്‍മാര്‍സാറ്റുമായി സഹകരിച്ചാണ് സംവിധാനം വികസിപ്പിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഉപയോക്താക്കളോട് അടുത്തുള്ള ഓഫീസുമായി ബന്ധപ്പെടാന്‍ ബിഎസ്എന്‍എല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിരോധ മേഖല, ദുരന്ത നിവാരണം, ഖനനം തുടങ്ങിയ മേഖലകളിലും സാഹസിക യാത്രികര്‍ക്കുമടക്കം ഉപയോഗപ്രദമാകുന്നതാണ് ഈ ഫോണ്‍. മാത്രവുമല്ല, നേരിട്ട് പോയി ആര്‍ക്കും ഫോണ്‍ വാങ്ങാന്‍ സാധിക്കുകയുമില്ല. ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പിന്റെ മുന്‍കൂര്‍ അനുമതിയുണ്ടെങ്കിലേ ഇത് വാങ്ങാനാകൂ.

പ്രധാന സവിശേഷതകള്‍ ഇവയാണ്, മൊബൈല്‍ കവറേജ് ഇല്ലാത്ത പ്രദേശങ്ങളില്‍ സാറ്റലൈറ്റ് കണക്റ്റിവിറ്റിയും വോയ്സ് കോളിംഗ് സൗകര്യവും അപകട സാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന എസ്.ഒ.എസ് (SOS) എമര്‍ജന്‍സി സപ്പോര്‍ട്ട്. ചാര്‍ജിംഗ് സൗകര്യമില്ലാത്തയിടങ്ങളില്‍ ഉപയോഗിക്കാന്‍ ദീര്‍ഘനേരം നിലനില്‍ക്കുന്ന ബാറ്ററി ലൈഫ് വെല്ലുവിളികളുള്ള ചുറ്റുപാടുകളെ അതിജീവിക്കുന്ന ഉറപ്പുള്ള (Rugged) ഡിസൈന്‍.