മലയാളികളുടെ പ്രിയ നടി ഭാവന തന്റെ സിനിമാ പ്രവേശനത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുന്നു. ചെറുപ്പം മുതലേ സിനിമ തനിക്ക് ഇഷ്ടമായിരുന്നുവെന്ന് ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിൽ താരം വ്യക്തമാക്കി.
സിനിമയിൽ എത്തുന്നതിന് മുൻപേ മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ ഒരു കുടയുടെ പരസ്യത്തിലും ഒരു ടെലിഫിലിമിലും അഭിനയിച്ചിരുന്നുവെന്നും, അച്ഛൻ അസിസ്റ്റന്റ് ക്യാമറാമാൻ ആയിരുന്നതിനാൽ സിനിമാക്കഥകൾ കേട്ടാണ് വളർന്നതെന്നും ഭാവന പറഞ്ഞു. ഇത് കുട്ടിക്കാലം മുതലേ സിനിമയോട് താൽപ്പര്യം തോന്നാൻ കാരണമായി. തൃശൂരിലെ എസിവി ചാനലിൽ അവതരിപ്പിച്ച ഒരു പ്രോഗ്രാം കണ്ടാണ് തിരക്കഥാകൃത്ത് കലവൂർ രവികുമാർ ‘നമ്മൾ’ എന്ന സിനിമയിലേക്ക് വിളിക്കുന്നത്. തുടർന്ന് കമല്‍ സാറുമായി സംസാരിച്ച് എന്നെ ചിത്രത്തിലേക്ക് തെരഞ്ഞെടുക്കുകയായിരുന്നു. അങ്ങനെയാണ് ഞാന്‍ സിനിമയിലേക്ക് എത്തിപ്പെടുന്നത്. അതിന് വേണ്ടി ശ്രമിച്ചിട്ടില്ല ഭാവന വ്യക്തമാക്കി
2002-ൽ പുറത്തിറങ്ങിയ നമ്മൾ എന്ന ചിത്രത്തിലെ പരിമളം എന്ന കഥാപാത്രത്തിലൂടെയാണ് ഭാവന വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. ആദ്യ സിനിമ തന്നെ ബോക്സ് ഓഫീസിൽ വൻ വിജയമായതോടെ ഭാവന മലയാളത്തിലെ മുൻനിര നടിമാരിൽ ഒരാളായി മാറി. ജിഷ്ണു രാഘവൻ, സിദ്ധാർത്ഥ് ഭരതൻ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
