Home » Blog » Kerala » ‘മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞതിൽ നടപടി വേണം” ; മന്ത്രി കെ. മുരളീധരൻ
9

തിരുവനന്തപുരം: ശ്രീകാര്യത്ത് ഡിസിസി അം​ഗം ചേന്തി അനിൽ മുഖ്യമന്ത്രി വി.ഡി. സതീശനെ തടഞ്ഞ സംഭവത്തിൽ പ്രതികരിച്ച് മന്ത്രി കെ. മുരളീധരൻ. വഴിയിൽ തടഞ്ഞുനിർത്തി ചീത്ത വിളിക്കുന്നത് ഒരു സംസ്കാരത്തിനും യോജിച്ചതല്ല. മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞതിൽ നടപടി വേണമെന്നും ഒരു മുഖ്യമന്ത്രിയെയും ഇങ്ങനെ തടയാൻ പാടില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

“വിവാദമുള്ള ആൾക്കാരുടെ പരിപാടി ആണെങ്കിൽ പങ്കെടുക്കാൻ കഴിയില്ല. മുഖ്യമന്ത്രിയെ തടഞ്ഞാൽ പാർട്ടിക്ക് സ്വാഭാവികമായും നടപടി എടുക്കേണ്ടിവരും. നടുറോഡിൽ മുഖ്യമന്ത്രിയെ തടഞ്ഞു നിർത്തി അധിക്ഷേപിക്കുന്നത് ശരിയല്ല. ആ പ്രവൃത്തി ഒരു സംസ്കാരത്തിനും ചേർന്നതല്ല” – മുരളീധരൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *