Home » Blog » kerala Max » മിനി കൂപ്പർ അപകടം: സുഹൈൽ സജീവിന് വേണ്ടി ഇടപെട്ടന്ന വാർത്തയിൽ ഷാനിമോൾ ഉസ്മാന്‍റെ പരാതി; കേസെടുത്ത് പൊലീസ്
IMG_218fc7dc-c092-44ba-9044-da1199e4125e

ആലപ്പുഴ: നെടുമ്പാശ്ശേരി വാഹനാപകടവുമായി ബന്ധപ്പെട്ട ആരോപണത്തിൽ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാന്‍റെ പരാതിയിൽ കേസെടുത്ത് പൊലീസ്. ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ജെയിംസ് സാമുവൽ, റിപ്പോർട്ടർ ചാനലിലെ മാധ്യമപ്രവർത്തകൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്. അപകീർത്തിപ്പെടുത്തൽ, പ്രകോപനം സൃഷ്ടിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. വാഹനാപകടം കേസിലെ പ്രതിയായ സുഹൈൽ സജീവിന് വേണ്ടി ഷാനിമോൾ ഉസ്മാൻ ഇടപെട്ടു എന്നായിരുന്നു റിപ്പോർട്ടർ ചാനൽ വന്ന വാർത്ത.

ഇത് തന്നെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഗൂഢാലോചനയുടെ ഭാഗം എന്നാണ് ഷാനിമോളുടെ പരാതി. പരാതിയിൽ ഡെപ്യൂട്ടി സ്പീക്കറുടെ ഷാനിമോൾ ഉസ്മാന്‍റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറിക്കെതിരെ സഹകരണ- എക്സൈസ് വകുപ്പ് മന്ത്രി എം ലിജുവും ഡിജിപിക്ക് പരാതി നൽകിയിരുന്നു. നെടുമ്പാശ്ശേരി അപകടക്കേസിൽ പ്രതിക്ക് വേണ്ടി ഇടപെട്ടെന്ന ആരോപണത്തിന്‍റെ അടിസ്ഥാനത്തിലാണ് പരാതി നൽകിയത്.

മാധ്യമങ്ങൾ വഴി വ്യാജപ്രചാരണം നടത്തുകയും അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയും ചെയ്ത ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ജെയിംസ് സാമുവലിനെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. സംസ്ഥാന പൊലീസ് മേധാവിക്കാണ് മന്ത്രി പരാതി നൽകിയത്. സാമൂഹ്യ മാധ്യമങ്ങൾ വഴി മോശമായ പരാമർശങ്ങൾ നടത്തുകയും വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്ത ഷബീർ ഇബ്നു സലീം എന്നയാൾക്കെതിരെയും ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. പ്രതിക്ക് വേണ്ടി മന്ത്രി ഇടപെട്ടുവെന്ന തരത്തിലായിരുന്നു ഇവർ ആരോപണങ്ങൾ ഉന്നയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *