Home » Blog » Kerala » മഴകടുക്കും; 5 ജില്ലകളിൽ യെല്ലോ അലർട്ട്
rain-in-kerala.1-680x450 (1)

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (നവംബർ 3) വടക്കൻ ജില്ലകളിൽ മഴ കടുക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി വടക്കൻ കേരളത്തിലെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത്. നാളെ (നവംബർ 4) വയനാട്, കോട്ടയം, ഇടുക്കി എന്നീ മൂന്ന് ജില്ലകളിലും യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്.

 

തെക്കൻ കേരളത്തിന് മുകളിലും, മധ്യകിഴക്കൻ അറബിക്കടലിൽ കർണാടക- തെക്കൻ മഹാരാഷ്ട്ര തീരത്തോട് ചേർന്നുമുള്ള രണ്ട് ചക്രവാതച്ചുഴികളുടെ സാന്നിധ്യമാണ് സംസ്ഥാനത്ത് മഴ ശക്തമാകാൻ കാരണം. നവംബർ 6 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *