
മമ്മൂട്ടിയും ധനുഷും ഒന്നിക്കുന്ന രാജ്കുമാർ പെരിയസാമി തമിഴ് ചിത്രം ‘ഓം’ കേരളത്തിൽ പ്രദർശനത്തിനെത്തിക്കാനുള്ള വിതരണാവകാശം സ്വന്തമാക്കി ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസ്. നവംബർ 20നാണ് ചിത്രത്തിന്റെ വേൾഡ് വൈഡ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് ഓം ചാപ്റ്റർ വൺ – ഉധിരം: ദ ബ്ലഡ് വുഡ് തീയേറ്ററുകളിൽ എത്തിക്കുന്നത്. മലയാളത്തിലും തമിഴിലും വലിയ പ്രേക്ഷകശ്രദ്ധ നേടാൻ സാധ്യതയുള്ള ചിത്രത്തിന്റെ കേരളത്തിലെ വിതരണ ചുമതല ഏറ്റെടുത്തതോടെ സിനിമാ നിർമ്മാണ–വിതരണ മേഖലയിൽ കൂടുതൽ സജീവമായ സാന്നിധ്യമാകാനുള്ള ഒരുക്കത്തിലാണ് ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസ്.
വിതരണ രംഗത്തെ പുതിയ ചുവടുവെപ്പിനൊപ്പം കൂടുതൽ സിനിമകൾ നിർമ്മിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രവും ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ഒരുങ്ങുന്നത്. ഇതോടെ മലയാള സിനിമാ നിർമ്മാണത്തിലും വിതരണത്തിലും ഒരുപോലെ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നിർമ്മാണ സ്ഥാപനമായി വളരുകയാണ് കമ്പനി.
ധനുഷ്, മമ്മൂട്ടി തുടങ്ങിയ ശ്രദ്ധേയ താരങ്ങൾ അണിനിരക്കുന്ന ‘ഓം’ രാജ്കുമാർ പെരിയസാമിയാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ കേരളാ വിതരണാവകാശം സ്വന്തമാക്കിയത് ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസിന്റെ വിതരണ പ്രവർത്തനങ്ങൾക്ക് കൂടുതൽ ശ്രദ്ധ നേടിക്കൊടുക്കുന്ന നീക്കമാണ്. നവംബർ 20ന് ആഗോളതലത്തിൽ ചിത്രം റിലീസ് ചെയ്യുമ്പോൾ കേരളത്തിലും വിപുലമായ പ്രദർശനത്തിനാണ് ലക്ഷ്യമിടുന്നത്.
കേരളത്തിൽ വലിയ റിലീസായി പ്രദർശനത്തിനൊരുങ്ങുന്ന “ഓം” 8 വർഷത്തിന് ശേഷം മമ്മൂട്ടി തമിഴിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണിത് എന്നത് കൊണ്ട് തന്നെ, മലയാളി പ്രേക്ഷകരും ഏറെ ആവേശത്തിലാണ്. മാസ്സ് ലുക്കിൽ ഏറെ ശക്തമായ ഒരു കഥാപാത്രമാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത് എന്ന സൂചനയാണ് ഗ്ലിമ്പ്സ് വീഡിയോ നൽകുന്നത്. സായ് പല്ലവി നായികയായി എത്തുന്ന ചിത്രത്തിൽ നസീറുദ്ദീൻ ഷാ, ശ്രീലീല, ഇന്ദ്രൻസ് എന്നിവരും മുഖ്യ വേഷത്തിൽ എത്തുന്നുണ്ട്. സായ് അഭയങ്കർ ഒരുക്കിയ ഗാനങ്ങളും ഇതിനോടകം ട്രെൻഡ് സെറ്റർ ആയി കഴിഞ്ഞു.
പ്രൊഡ്യൂസർ – ശ്രദ്ധ അഗർവാൾ, ധനുഷ്, അസ്മത് ജഗ്മഗ്, ക്രീയേറ്റീവ് പ്രൊഡ്യൂസർ- വിഷു രാമസാമി, കോ പ്രൊഡ്യൂസർ- ശ്രേയസ് ശ്രീനിവാസൻ, സന്ദേശ് അഗർവാൾ, ഛായാഗ്രഹണം – എഴിൽ അരസന്, സംഗീതം – സായ് അഭയങ്കർ, എഡിറ്റിംഗ് – ആർ കലയ്വാനൻ, ആക്ഷൻ- യാനിക് ബെൻ, പ്രൊഡക്ഷൻ ഡിസൈനർ – രാജീവൻ, കലാസംവിധാനം- ആർ പണ്ണീർ സെൽവം, നൃത്തം – സാൻഡി , സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സ്- കണ്ണൻ ഗണപത് , കോസ്റ്റ്യൂം ഡിസൈനർ – കാവ്യ ശ്രീറാം, ഡിഐ – പ്രസാദ് ലാബ്, കളറിസ്റ്റ്- രംഗ, വിഎഫ്എക്സ്- ഫാന്റം എഫ് എക്സ്, സ്പെക്ടർ പോസ്റ്റ്, വിഎഫ്എക്സ് സൂപ്പർവൈസർ- ശ്യാം പിഎം, ഡിജിറ്റൽ പി ആർ-അഖിൽ വിഷ്ണു വി എസ്, പി. ആർ. ഒ- അക്ഷയ് പ്രകാശ്, സ്റ്റിൽസ് – വി സിട്രറസ്, മേക്കപ്പ് – ബി രാജ, കോസ്റ്റുമെർ – നാഗ്, പബ്ലിസിറ്റി ഡിസൈൻ- കബിലൻ, പ്രൊഡക്ഷൻ കൺട്രോളർ- ഡി രമേശ് കുചിരായർ, പ്രൊഡക്ഷൻ എക്സികുട്ടീവ്- മീനുശ്രീ ഹരിഹരൻ.
